ഐസ്‌ക്രം പെണ്‍വാണിഭക്കേസില്‍ വിഎസിനെതിരേ ഒടുവില്‍ സര്‍ക്കാര്‍; പണ്ടേ തീര്‍ന്ന അന്വേഷണം ഇനി വേണ്ടെന്ന് സുപ്രീംകോടതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 5, 2019

ഐസ്‌ക്രം പെണ്‍വാണിഭക്കേസില്‍ വിഎസിനെതിരേ ഒടുവില്‍ സര്‍ക്കാര്‍; പണ്ടേ തീര്‍ന്ന അന്വേഷണം ഇനി വേണ്ടെന്ന് സുപ്രീംകോടതിയില്‍

കൊച്ചി: കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ഐസ്‌ക്രം പെണ്‍വാണിഭക്കേസില്‍ സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യൂതാനന്ദനെതിരേ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതിന് എതിരേ വിഎസ് സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ ഇനി അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എല്ലാം അവസാനിച്ചതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള പോലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരേയാണ് വിഎസ് പുന:പരിശോധനാ ഹര്‍ജി നല്‍കിയത്. 2017 ല്‍ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടത്. 1995-96 കാലത്ത് ഉയര്‍ന്നുവന്ന ആരോപണത്തില്‍ മൂന്ന് വര്‍ഷത്തിന് ശേഷം അജിത അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ക്ക് പരാതി നല്‍കിയതോടെയാണ് ചൂടു പിടിച്ചത്. കേസില്‍ ആദ്യം കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി മൊഴി നല്‍കിയ അഞ്ചു പെണ്‍കുട്ടികള്‍ പിന്നീട് മൊഴി തിരുത്തുകയും കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കി വീണ്ടും മൊഴി നല്‍കുകയും ആയിരുന്നു.

കേസില്‍ പണം നല്‍കിയാണ് പെണ്‍കുട്ടികള്‍ മൊഴിമാറ്റിയെന്ന് ആരോപണം ഉയര്‍ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ഞാലിക്കുട്ടിയുമായി തെറ്റിപ്പിരിഞ്ഞ ബന്ധുവായ കെ എ റൗഫ് പെണ്‍കുട്ടികള്‍ക്ക് മൊഴി മാറ്റാന്‍ അന്ന് പണം നല്‍കിയിരുന്നതായി വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. റെജീനക്ക് 2,65,000 രൂപയും മറ്റൊരു സാക്ഷിക്ക് 3,15,000 രൂപയും നല്‍കിയിട്ടുണ്ടെന്നാണ് കെ എ റൗഫ് വെളിപ്പെടുത്തിയത്. 199596 കാലത്താണ് ഐസ്‌ക്രീം പാര്‍ല!ര്‍ പെണ്‍വാണിഭക്കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പി കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരിക്കുമ്പോഴായിരുന്നു വിവാദം.



from mangalam.com https://ift.tt/2TqksOr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages