പാക്‌സേനയുടെ പിടിയില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മീശയ്ക്ക് ആരാധകര്‍ ഏറെയാണ്. അന്നു മുതല്‍ അഭിനന്ദന്റെ മീശ വെയ്ക്കണമെന്ന് പലരും ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പലരും ഈ മീശ അനുകരിച്ചു തുടങ്ങി. അറ്റം വളഞ്ഞും കട്ടികുറിച്ചും മധ്യത്ത് കട്ടിയോടും കൂടിയ കൊമ്പന്‍ മീശയാണ് അഭിനന്ദന്റേത്. വൈകാതെ ഇന്ത്യ മുഴുവന്‍ ഈ കൊമ്പന്‍ മീശ തരംഗമാകും.
ആ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് സൗദി മലയാളികളായ രണ്ട് യുവാക്കള്‍. എന്നാല്‍ ഈ മീശകഥയ്ക്ക് കുറച്ചുകൂടെ ഹീറോയിസം കൂടുതലുണ്ട്. കാരാണം ഈ യുവാക്കള്‍ അഭിനന്ദന്‍ സ്‌റ്റൈലില്‍ മീശ വെട്ടിയത് സൗദിയിലെ ഒരു പാകിസ്താനി ബാര്‍ബര്‍ ഷോപ്പിലെത്തിയാണ്.
ഈ മീശയും വച്ച് താമസസ്ഥലത്തെത്തി പാകിസ്താനികളുടെ മുന്നിലൂടെ സവാരി നടത്തണമെന്നതാണ് ഇവരുടെ അടുത്ത ആഗ്രഹം. യുവാക്കളുടെ സുഹൃത്താണ് ഈ ഫോട്ടോയും അടിക്കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരിക്കുന്നത്.
പാകിസ്താന്‍ പിടിയിലായി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വാഗ അതിര്‍ത്തി വഴി ഇന്ത്യന്‍ മണ്ണിലേക്ക് തിരിച്ചെത്തിയ അഭിനന്ദന്റെ ധീരതയുടെയും ആത്മവിശ്വസത്തിന്റെയും മുഖമുദ്ര കൂടിയായിരുന്നു ആ മീശ. 1819 നൂറ്റാണ്ട് കാലത്തെ ചില ബ്രിട്ടീഷ് കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ മീശ.
അമേരിക്കയിലെ പൊലീസുകാരും, പട്ടാളക്കാരും ഇത്തരം മീശയാണ് സാധാരണ വെയ്ക്കുന്നത്. ആ മുഖത്ത് വരുന്ന ചിരിയോ, ദൃഢ നിശ്ചയമോ മറച്ചുവയ്ക്കുന്ന രീതിയിലല്ല മീശ. പൊതുവില്‍ ഇത്തരം മീശയ്ക്ക് ഗണ്‍സ്ലിങര്‍ എന്നാണ് വിശേഷിപ്പിക്കാറ്.
ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളായ രജനീകാന്തും (പേട്ട) കമല്‍ഹാസനും (തേവര്‍ മകന്‍) സൂര്യയും(സിങ്കം) ഇതിനുസമാനമായ മീശയുമായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്തിന് ബോളിവുഡ് യുവനായകന്‍ രണ്‍വീര്‍ സിങ് പോലും ഈ പരീക്ഷണം മുന്‍പ് നടത്തിയിട്ടുണ്ട്.
ഐഎഎഫ് പൈലറ്റ് അഭിനന്ദനെ പോലെ മീശ വെക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. ബാര്‍ബര്‍ ഷോപ്പുകളില്‍ പലയിടത്തും ഇപ്പോള്‍ ഈ മീശ വെയ്ക്കാന്‍ തിരക്കാണ്.
അഭിനന്ദന്റെ അസാമാന്യ ധൈര്യവും രാജ്യത്തോടുള്ള സ്നേഹവും വാര്‍ത്തകളായതിന് പിന്നാലെ അദ്ദേഹത്തോടുള്ള ആരാധനയാണ് പലരേയും അഭിനന്ദന്‍ സ്റ്റൈല്‍ മീശ അനുകരിക്കുന്നതിനായി പ്രചോദിപ്പിച്ചത്. നിരവധി പേര്‍ ഇത്തരത്തില്‍ മീശ വെച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. സ്റ്റൈലിനെക്കാളുപരി അഭിനന്ദന്‍ വര്‍ദ്ധമാന്റെ ധീരതയുടെയും ആത്മവിശ്വസത്തിന്റെ ചിഹ്നം കൂടിയാണ് ഈ മീശ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
from mangalam.com https://ift.tt/2IQ7khr
via IFTTT
No comments:
Post a Comment