പി.ജെ. ജോസഫിനെ ഇടുക്കിയില്‍ സ്വതന്ത്രനായി മത്സരിപ്പിച്ചേക്കും, കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ മുറുകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

പി.ജെ. ജോസഫിനെ ഇടുക്കിയില്‍ സ്വതന്ത്രനായി മത്സരിപ്പിച്ചേക്കും, കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ മുറുകുന്നു

തൊടുപുഴ: ലോക്സഭാ സീറ്റിന്റെ പേരിൽ ഇടഞ്ഞുനിൽക്കുന്ന പിജെ ജോസഫിനെ ഇടുക്കിയിൽ സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള സാധ്യത തേടി കോൺഗ്രസ്. ഇതേക്കുറിച്ച് മുസ്ലീം ലീഗുമായും യുഡിഎഫിലെ മറ്റ് ഘടകക്ഷികളുമായും കോൺഗ്രസ് ചർച്ച നടത്തുകയാണ്. വിഷയത്തിൽ കെ.എം. മാണിയും ഇതിനോട് യോജിച്ചതായി സൂചനയുണ്ട്. കോഴിക്കോട് രാഹുൽഗാന്ധിയുമായി വിഷയം ചർച്ച ചെയ്തതിന് ശേഷം യുഡിഎഫ് യോഗം ചേരുമെന്നും സൂചനയുണ്ട്. പി.ജെ. ജോസഫിനെ പിണക്കിയാൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം സീറ്റുകളിൽ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ നീക്കം. കോട്ടയം സീറ്റ് തിരികെ ചോദിക്കുന്നത് കെ.എം. മാണിയെ പ്രകോപിപ്പിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. അതിനാൽ കെ.എം മാണിയെ പിണക്കാതെ ഇടുക്കി സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് കോൺഗ്രസ് തയ്യാറാകുമെന്നാണ് ജോസഫ് വിഭാഗം പ്രതീക്ഷിക്കുന്നത്. കോട്ടയത്ത് തോമസ് ചാഴികാടനുവേണ്ടി പിജെ ജോസഫിനെ പ്രചാരണത്തിന് ഇറക്കാൻ ശ്രമിക്കുന്ന മാണി വിഭാഗവും ഇടുക്കി സീറ്റ് നൽകി ജോസഫിനെ മത്സരിപ്പിക്കുന്നതാണ് നല്ലതെന്നാണ് കരുതുന്നത്. ഘടകകക്ഷികളുമായി ആലോചിച്ച് വിഷയത്തിൽ തീരുമാനം കോൺഗ്രസ് പ്രഖ്യാപിച്ചേക്കും. Content Highlights:P J Joseph may Contest Idukki Seat Independent Candidate


from mathrubhumi.latestnews.rssfeed https://ift.tt/2JqCfRV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages