ഓര്‍ത്തഡോക്‌സ് സഭ പത്തനംതിട്ടയില്‍ ആര്‍ക്ക് വോട്ട് ചെയ്യും? സ്വന്തം സമുദായക്കാരി വീണയ്‌ക്കോ, യാക്കോബായ പക്ഷത്തെ തള്ളിപ്പറഞ്ഞ ബിജെപിക്കോ? സിപിഎമ്മിനോടുള്ള മൃദുസമീപനം വീണയോട് വേണ്ടെന്ന് യാക്കോബായ പക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

ഓര്‍ത്തഡോക്‌സ് സഭ പത്തനംതിട്ടയില്‍ ആര്‍ക്ക് വോട്ട് ചെയ്യും? സ്വന്തം സമുദായക്കാരി വീണയ്‌ക്കോ, യാക്കോബായ പക്ഷത്തെ തള്ളിപ്പറഞ്ഞ ബിജെപിക്കോ? സിപിഎമ്മിനോടുള്ള മൃദുസമീപനം വീണയോട് വേണ്ടെന്ന് യാക്കോബായ പക്ഷം

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയുടെ ഗ്ലാമര്‍ താരമാണ് വീണാ ജോര്‍ജ് എംഎല്‍എ. ആറന്മുളയില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിക്കുമ്പോഴും ഇപ്പോള്‍ പത്തനംതിട്ടയില്‍ ലോക്‌സഭ സ്ഥാനാര്‍ഥിയാകുമ്പോഴും വീണ സഭയുടെ കണ്ണിലുണ്ണി തന്നെ. പക്ഷേ, ഇക്കുറി സഭയെ കുഴയ്ക്കുന്ന ഒരു പ്രശ്‌നമുണ്ട്. സ്വന്തം കുഞ്ഞാടായ വീണയെ പിന്തുണയ്ക്കണോ അതോ പച്ചയ്ക്ക് യാക്കോബായ പക്ഷത്തെ തള്ളിപ്പറഞ്ഞ്, പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകാന്‍ ഒരുങ്ങി നില്‍ക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയ്‌ക്കൊപ്പം നില്‍ക്കണോ എന്നതാണ് അത്.

ബിജെപിയ്‌ക്കൊപ്പം നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ ശേഷം നന്ദികേടു കാണിച്ചുവെന്നും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ബിജെപിയുടെ പരിപൂര്‍ണ പിന്തുണയുണ്ടാകുമെന്നുമായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന. ഇതിനെതിരേ പാത്രിയാര്‍ക്കീസ് പക്ഷം രംഗത്തു വന്നു കഴിഞ്ഞു. പത്തനംതിട്ടയില്‍ മല്‍സരിക്കുന്നതിന് മുന്നോടിയായിട്ടാണ് പിള്ളയുടെ പ്രസ്താവനയെ അവര്‍ കാണുന്നത്. ഓര്‍ത്തഡോക്‌സ് സഭയുടെ അത്രയുമില്ലെങ്കിലും തങ്ങള്‍ക്കും പ്രബലമായ വോട്ട് ബാങ്ക് ഉണ്ടെന്നാണ് സഭാ നേതൃത്വം പറയുന്നത്. 

പത്തനംതിട്ട മണ്ഡലത്തില്‍ വള്ളംകുളം, ഓതറ, മഞ്ഞനിക്കര, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൂഞ്ഞാര്‍, റാന്നി എന്നിവിടങ്ങളില്‍ യാക്കോബായ സഭയ്ക്ക് ഗണ്യമായ വോട്ടുണ്ട്. മാത്രവുമല്ല, സിപിഎം നേതൃത്വവുമായി അടുത്തു കഴിയുകയാണ് സഭാ നേതൃത്വം. സ്വന്തം സഭക്കാരിയല്ലെങ്കിലും വീണാ ജോര്‍ജിന് വോട്ടു ചെയ്യാനാണ് യാക്കോബായ സഭാ നേതൃത്വം ഒരുങ്ങുന്നത്. വീണയെ തള്ളിപ്പറയുകയുമില്ല. വീണയ്ക്ക് നിര്‍ണായകവുമാകും ഈ വോട്ടുകള്‍.

അതേസമയം, വീണയ്ക്ക് പിന്തുണ നല്‍കാനുള്ള നീക്കത്തില്‍ യാക്കോബായ സഭയ്ക്കുള്ളിലും എതിര്‍പ്പുണ്ട്. സിപിഎമ്മിനോടുള്ള മൃദുസമീപനം വീണയോട് വേണ്ട എന്നുള്ളതാണ് അവരുടെ പക്ഷം. നിലവില്‍ എംഎല്‍എ എന്ന നിലയില്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ ഭാഗത്ത് നിന്നു മാത്രമാണ് വീണ പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇവരുടെ ആരോപണം.

മഞ്ഞനിക്കര പള്ളിപ്പെരുന്നാളിന്റെ സമ്മേളനത്തില്‍ അടക്കം വീണ വിട്ടു നിന്നുവെന്നും ഇവര്‍ കരുതുന്നു. ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയില്‍  വോട്ട് ചിലപ്പോള്‍ ബിജെപിക്ക് പോകുമായിരുന്നുവെന്ന സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല. വിശ്വാസികളുടെ നിലപാട് അനുസരിച്ച് യാക്കോബായ സഭയ്ക്ക് മാറേണ്ടി വന്നെങ്കില്‍ മാത്രമേ വീണയ്ക്ക് തിരിച്ചടിയാവുകയുള്ളൂ.



from mangalam.com https://ift.tt/2FcRnxT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages