ഗര്‍ഭിണിയായ പെങ്ങളെ തല്ലി; ആങ്ങള അളിയനെ കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

ഗര്‍ഭിണിയായ പെങ്ങളെ തല്ലി; ആങ്ങള അളിയനെ കൊന്നു

പാൽഗഡ്: ഗർഭിണിയായ സഹോദരിയെ മർദ്ദിച്ചതിൽ ക്ഷുഭിതനായി സഹോദരൻ സഹോദരിയുടെ ഭർത്താവിനെ കൊന്നു. മഹാരാഷ്ട്രയിലെ പാൽഗഡ് ജില്ലയിൽ വ്യാഴാഴ്ച്ചയാണ് സംഭവം. ഗുരുനാഥ് ചട്ടിയ ബോയർ(38) നെ രാമുബലിറാം ഷിൻവാർ ആണ് കൊന്നത്. വീട്ടിൽ വെച്ചുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഗുരുനാഥ് ഗർഭിണിയായ ഭാര്യയെ തല്ലി. ഇതു കണ്ടുകൊണ്ടുവന്ന രാമു ഗുരുനാഥിനെ ചോദ്യം ചെയ്തു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. വാക്കേറ്റം മൂർശ്ചിച്ചതോടെ രാമു ഗുരുനാഥിനെ സിമന്റ് കട്ട ഉപയോഗിച്ച് തലക്കടിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഗുരുനാഥ് കൊല്ലപ്പെടുകയായിരുന്നു. കൊലപാതക കുറ്റം ചുമത്തി രാമുവിനെ പോലീസ് അറസ്റ്റു ചെയ്തു. content Highlight: Man kills brother-in-law for beating his sister


from mathrubhumi.latestnews.rssfeed https://ift.tt/2TNUk03
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages