എസ്എന്‍ഡിപിയുടെ വോട്ടുകള്‍ ചോര്‍ന്നുപോകരുത് ; യുഡിഎഫിലെയും കേരളാകോണ്‍ഗ്രസിലെയും അനൈക്യം മുതലാക്കണം ; വാസവനിലൂടെ കോട്ടയത്ത് സിപിഎമ്മിന്റെ ലക്ഷ്യം വ്യക്തം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

എസ്എന്‍ഡിപിയുടെ വോട്ടുകള്‍ ചോര്‍ന്നുപോകരുത് ; യുഡിഎഫിലെയും കേരളാകോണ്‍ഗ്രസിലെയും അനൈക്യം മുതലാക്കണം ; വാസവനിലൂടെ കോട്ടയത്ത് സിപിഎമ്മിന്റെ ലക്ഷ്യം വ്യക്തം

കോട്ടയം: വി.എന്‍. വാസവനില്‍ കോട്ടയം മണ്ഡലത്തിലെ സ്‌ഥാനാര്‍ഥിത്വം സി.പി.എം. ഉറപ്പിച്ചതു പരമാവധി വോട്ട്‌ സമാഹരണം. മറ്റാരും മത്സരിച്ചാലുമുണ്ടാകാവുന്ന വോട്ട്‌ ചോര്‍ച്ച തടയാനും യു.ഡി.എഫിലെ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരമാവധി മുതലാക്കാനും വാസവനിലൂടെ കഴിയുമെന്നാണു സി.പി.എം. കണക്കുകൂട്ടുന്നത്‌. മധ്യകേരളം എല്‍.ഡി.എഫിനു വിളവെടുക്കാന്‍ കഴിയുന്ന മണ്ഡലമല്ലെന്ന തോന്നല്‍ മാറ്റിയെഴുതുകയെന്ന നിയോഗവും വാസവനെ പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നു.

കേരളാ - കോണ്‍ഗ്രസ്‌ വളക്കൂറുള്ള, ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ക്കു നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തിലെ ഏറ്റവും ശക്‌തനായ സ്‌ഥാനാര്‍ഥി വാസവന്‍ തന്നെയാണെന്നു സി.പി.എം. സംസ്‌ഥാന നേതൃത്വവും കണക്കുകുട്ടൂന്നു. പുതുപ്പള്ളി മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു കോട്ടയത്ത്‌ എം.എല്‍.എയായിരുന്ന കാലയളവില്‍ വര്‍ധിപ്പിച്ച സാമൂഹിക സാംസ്‌കാരിക, സാമുദായിക രംഗങ്ങളിലെ ബന്ധം പരമാവധി മുതലെടുക്കാന്‍ വാസവനു കഴിയുമെന്നാണു പാര്‍ട്ടി വിശ്വാസം. എം.എല്‍.എയായ കാലം മുതല്‍ കോട്ടയത്തെ പൊതുരംഗങ്ങളിലെ സജീവസാന്നിധ്യമെന്നതും തുണയാകുമെന്നാണു പാര്‍ട്ടി വിശ്വാസം.

ജില്ലാ സെക്രട്ടറി സ്‌ഥാനാര്‍ഥിയാകുന്നതിലൂടെ പാര്‍ട്ടി സംവിധാനം ചടുലമാക്കാന്‍ കഴിയുമെന്നതും എല്‍.ഡി.എഫിനു ഗുണകരമാകും. കഴിഞ്ഞ തവണ മാത്യു ടി. തോമസ്‌ സ്‌ഥാനാര്‍ഥിയായപ്പോള്‍ ആദ്യ ഘട്ടങ്ങളില്‍ അണികള്‍ സജീവമായി രംഗത്തിറങ്ങാതിരുന്നതു എല്‍.ഡി.എഫിനു കോട്ടമായിരുന്നു. എന്നാല്‍, ഇത്തവണ ആ പോരായ്‌മ പരിഹരിക്കപ്പെടുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. കോട്ടയം, ഏറ്റുമാനൂര്‍, വൈക്കം, പാലാ തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള എസ്‌.എന്‍.ഡി.പി. വോട്ടുകളും വാസവനിലുടെ സി.പി.എം. ഉന്നം വയ്‌ക്കുന്നുണ്ട്‌. വനിതാമതിലില്‍ ആലപ്പുഴയില്‍ വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പങ്കെടുത്തപ്പോള്‍ ഒപ്പമുണ്ടായിരുന്നത്‌ വി.എന്‍. വാസവനായിരുന്നു. ശബരിമല വിരുദ്ധ വികാരത്തില്‍ പാര്‍ട്ടി അനുഭാവികളായ സമുദായംഗങ്ങളുടെ വോട്ട്‌ ചിതറാതിരിക്കാനും വാസവനു കഴിഞ്ഞേക്കുമെന്നാണു കണക്കൂകൂട്ടല്‍.

അതേസമയം മുന്‍ കോട്ടയം എം.എല്‍.എ, പാര്‍ട്ടി ജില്ലാ സെക്രട്ടറി തുടങ്ങിയ ലേബലുകള്‍ പാര്‍ലമെന്റ്‌ മണ്ഡലത്തിലെ മുഴുവന്‍ മേഖലകളിലും ഏശുമോയെന്ന ആശങ്ക എല്‍.ഡി.എഫിനുണ്ട്‌. മാത്രമല്ല പാര്‍ട്ടിക്കെതിരേ പല വിഷയങ്ങളിലായി ഉയര്‍ന്ന പൊതുജനവികാരത്തെ എങ്ങനെ തടയാന്‍ കഴിയുമെന്നതും പാര്‍ട്ടി നേരിടുന്ന വെല്ലുവിളിയാണ്‌.വാസവന്റെ വ്യക്‌തിപ്രഭാവത്തിനൊപ്പം എതിര്‍ സ്‌ഥാനാര്‍ഥിയാരെന്നതും നിര്‍ണായകമാകും. എതിര്‍ സ്‌ഥാനാര്‍ഥിയെ നിശ്‌ചയിച്ചശേഷമാകും എല്‍.ഡി.എഫിന്റെ ഗെയിം പ്ലാനുകള്‍ക്കു തുടക്കമാകുക.



from mangalam.com https://ift.tt/2TCvpwe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages