അവള്‍ ചിരിക്കും, എത്രവലിയ വേദനയിലും. കരഞ്ഞു കേട്ടിട്ടില്ല ആരും ഇന്നേവരെ. സഹപാഠികള്‍ ഓടിക്കളിക്കുന്നത് ചക്രകസേരയിലിരുന്ന് മാത്രം കണ്ടു രസിച്ചിരുന്ന ഫാത്തിമ എന്ന പെണ്‍കുട്ടി. അവള്‍ക്ക് ഇപ്പോള്‍ നിവര്‍ന്ന് നില്‍ക്കാനാകും കുറേശ്ശെ നടക്കാനും. എല്ലുകള്‍ പൊടിഞ്ഞു പോകുന്ന രോഗാവസ്ഥയെ പൊരുതി തോല്‍പ്പിച്ച് സ്വയം ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചും ഈ കൊച്ചു മിടുക്കി.
കോട്ടയം ഹോമിയോ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയായ ഫാത്തിമയ്ക്ക് എല്ലുകള്‍ പൊടിഞ്ഞു പോകുന്ന അസുഖമാണ്. ഒരു ചെറിയ വീഴ്ചയില്‍ പോലും എല്ല് പൊട്ടുന്ന അവളുടെ ഇടതുകാലിന് മാത്രം അറുപതു തവണയില്‍ അധികം പൊട്ടലുണ്ടായിട്ടുണ്ട്. നട്ടെല്ലിന് വളവും കൂടി ആയപ്പോള്‍ ജീവിതം ഏറെ ദുരിതത്തിലായി. നിവര്‍ന്ന് നില്‍ക്കാനോ നടക്കാനോ കഴിയാതെ വീല്‍ചെയറിലായിരുന്നു അവളുടെ ജീവിതം. രണ്ടു മാസം മുമ്പ് കോയമ്പത്തൂരില്‍ വെച്ചു നടത്തിയ ഒരു ശസ്ത്രക്രിയയിലൂടെയാണ് നില്‍ക്കാനും കുറേശ്ശയായി നടക്കാനും സാധ്യമായി.
സുഹൃത്തുക്കളാണ് പാത്തുവിന്റെ ആത്മധൈര്യം. ആവളുടെ അതിജീവനത്തിത്തില്‍ ഏറ്റവും അഭിമാനം കൊള്ളുന്നതും അവരാണ്. കടുത്ത വേദനയിലും ഒട്ടും തളരാതെ ആത്മ വിശ്വാസത്തോടെ പഠിച്ച് മുന്നേറി പാത്തു. ഉപ്പയും ഉമ്മയും അനുജനും അടങ്ങുന്ന കൊച്ചു കുടുംബമാണ് പാത്തുവിന്റേത്. അനിയന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബി.ഫാംന് പഠിക്കുന്നു. നന്നായി എഴുതുകയും ചെയ്യുന്ന പാത്തുവിന് സ്വന്തമായി ഡ്രീം ബിയോണ്ട് ഇന്‍ഫിനിറ്റി (Dream beyond infinity) എന്ന പേരില്‍ ഒരു ബ്ലോഗുമുണ്ട്. ധാരാളം വായനക്കാരും.
from mangalam.com https://ift.tt/2IZfioy
via IFTTT
No comments:
Post a Comment