സിപിഎമ്മിനെ വെല്ലാന്‍ എംഎല്‍എ മാരെ ഇറക്കി കോണ്‍ഗ്രസും ; വയനാട്ടില്‍ കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

സിപിഎമ്മിനെ വെല്ലാന്‍ എംഎല്‍എ മാരെ ഇറക്കി കോണ്‍ഗ്രസും ; വയനാട്ടില്‍ കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ സിപിഎമ്മിനെ വെല്ലാന്‍ അതേ നാണയം തന്നെ പുറത്തെടുക്കുന്ന കോണ്‍ഗ്രസിന്റെ വയനാട് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ എംഎല്‍എ ആയേക്കുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച സ്‌ക്രീനിംഗ് കമ്മറ്റി നടക്കാനിരിക്കെ കെപിസിസി ആസ്ഥാനത്തെ ചര്‍ച്ചകളില്‍ മുരളിക്ക് വലിയ പിന്തുണ ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

പട്ടികയുമായി കെപിസിസി ഭാരവാഹികള്‍ ഞായറാഴ്ച ഡല്‍ഹിക്ക് പോകുമെന്നാണ് സൂചനകള്‍. അന്തിമ ചര്‍ച്ചയില്‍ അപ്രതീക്ഷിതമായിട്ടാണ് മുരളീധരന്റെ പേര് ഉയര്‍ന്നു വന്നത്. പട്ടിക ദേശീയ നേതൃത്വം അംഗീകരിച്ചാല്‍ വട്ടിയൂര്‍കാവ് എംഎല്‍എയായ മുരളീധരന്‍ വയനാട്ടില്‍ രണ്ടാമതും ജനവിധി തേടും. കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ വിജയസാധ്യത പരിഗണിച്ചാണ് മുരളീധരന്റെ പേര് ഉയര്‍ന്നു വന്നതെന്നാണ് സൂചന.

കോഴിക്കോട് മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട മുരളീധരന്‍ 2005 ല്‍ കോണ്‍ഗ്രസ് വിട്ട ശേഷം വയനാട്ടില്‍ 2009 ല്‍ എന്‍സിപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. അന്ന് കെ മുരളീധരന് ബിജെപി സ്ഥാനാര്‍ത്ഥിക്കും മുകളില്‍ 99,663 വോട്ടുകള്‍ നേടാനായിരുന്നു. ശക്തമായ ത്രികോണ മത്സരം നടന്നപ്പോള്‍ സിപിഐ യുടെ അഡ്വ. എം റെഹ്മത്തുള്ളയെ 153,439 വോട്ടുകളുടെ വ്യത്യാസത്തില്‍ ഷാനവാസ് പരാജയപ്പെടുത്തി.

അതേസമയം കഴിഞ്ഞ തവണ ഇവിടെ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞിരുന്നു. സിപിഐ യുടെ തന്നെ സത്യന്‍ മൊകേരിയോട് മത്സരിച്ചപ്പോള്‍ ഷാനവാസിന്റെ ഭൂരിപക്ഷം 20,870 വോട്ടുകളായി കുറഞ്ഞു. ഉപതെരഞ്ഞെടുപ്പിനെ ഭയക്കാതെ അഞ്ച് എം.എല്‍.എമാരെ ലോക്‌സഭയിലേക്കു മത്സരിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചതോടെ യു.ഡി.എഫിന്റെ ചിന്തയും ആ വഴിക്കാണ്.



from mangalam.com https://ift.tt/2TzdAhI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages