നവവരന്‍ വധുവിന്റെ മുഖത്തടിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. വിവാഹ സത്കാര സമയത്ത് ക്ഷണം സ്വീകരിച്ച് എത്തിയവര്‍ക്ക് മുന്നില്‍ വെച്ച് പരസ്യമായാണ് വരന്‍ വധുവിന്റെ മുഖത്ത് അടിച്ചത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. എന്നാല്‍ എവിടെ നിന്നുള്ള വീഡിയോയാണ് ഇതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
വധു കളിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ കലി കയറിയ വരന്‍ വധുവിന്റെ മുഖത്ത് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. വിവാഹ കേക്ക് മുറിച്ച് നല്‍കുന്ന സമയമാണ് സംഭവം ഉണ്ടായത്. വരന്‍ ആദ്യം വധുവിന് കേക്ക് വായില്‍ വെച്ച് കൊടുക്കുന്നു. തുടര്‍ന്ന് വധുവിന്റെ ഊഴം വന്നപ്പോള്‍ വധു വരനെ പറ്റിക്കാന്‍ ശ്രമിക്കുന്നു. തുടര്‍ന്ന് കലി കയറിയ വരന്‍ വധുപവിന്റെ മുഖത്ത് അടിക്കുകയായിരുന്നു. സംഭവം കണ്ടു നിന്നവര്‍ എല്ലാവരും ഞെട്ടുന്നതും വീഡിയോയില്‍ വ്യക്തമാണ്.
അടി കൊടുത്ത് കഴിയുമ്പോഴേ വരനെ ഒരാള്‍ പിന്നില്‍ നിന്ന് വലിക്കുകയും എന്തോ പറയുകയും ചെയ്യുന്നുണ്ട്. കേക്കുമായി വന്ന യുവതിയും ഞെട്ടിയിരിക്കുകയാണ്. അടി കിട്ടിയ ശേഷം മുഖം പൊത്തി നില്‍ക്കുകയാണ് വധു ചെയ്യുന്നത്.
അതേസമയം സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ രൂക്ഷ വിമര്‍ശനമാണ് വരനെതിരെ ഉയരുന്നത്. ഇയാള്‍ക്കൊപ്പം യുവതി ജീവിക്കരുതെന്നും പരാതി കൊടുക്കണമെന്നുമാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. യുവാവിന് മാനുഷിക മൂല്യങ്ങളുടെ വില അറിയില്ലെന്നും ഇയാളെ ഭര്‍ത്താവായി സ്വീകരിക്കരുതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
സോഷ്യല്‍ മീഡിയകളില്‍ വൈറലായ വീഡിയോ കാണാം;
from mangalam.com https://ift.tt/2IYTTvG
via IFTTT
No comments:
Post a Comment