ആയുർവേദ ഡോക്ടറിൽ നിന്ന് നിയമസഭയിലെത്തിയ ചരിത്രമാണ് ഗോവയുടെ പുതിയ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റേത്. മന്ത്രിസഭയിലെ ഒരു വകുപ്പ് പോലും കൈകാര്യം ചെയ്ത മുൻപരിചയം ഇല്ലാതെയാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നത്. ബിജെപിയുടെ യുവതലമുറ നേതാവായ സാവന്ത് മഹാരാഷ്ട്രയിലെ ഗംഗ ആയുർവേദിക് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ ശേഷം ഗോവയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്തു. പൂനെയിലെ തിലക് മഹാരാഷ്ട്ര വിദ്യാപീഠിൽ നിന്ന് സാമൂഹ്യക്ഷേമത്തിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. സാൻക്വിലിം മണ്ഡലത്തിൽ നിന്ന് രണ്ട് തവണ നിയമസഭയിലെത്തിയ സാവന്ത് 2017 മുതൽ നിയമസഭാ സ്പീക്കറായി ചുമതല വഹിച്ചു വരുന്നതിനിടെയാണ് മുഖ്യമന്ത്രി പദം ഏറ്റെടുക്കേണ്ടി വന്നത്. പരീക്കറുമായി ആത്മബന്ധം പുലർത്തിയിരുന്ന ബിജെപിയുടെ യുവനേതാക്കളിൽ ഒരാളാണ് സാവന്ത്. തികച്ചും സാധാരണക്കാരനായ നേതാവാണ് സാവന്ത്.അമിത പ്രതീക്ഷ പുലർത്തി അദ്ദേഹത്തെ സമ്മർദത്തിലാക്കാതെ പ്രവർത്തിക്കാനുള്ള അവസരമാണ് നൽകേണ്ടതെന്ന് ബിജെപി വക്താവായ ദത്താ പ്രസാദ് നായിക് പറഞ്ഞു. യുവ മോർച്ച സംസ്ഥാന അധ്യക്ഷനായും സാവന്ത് പ്രവർത്തിച്ചിട്ടുണ്ട്. സാവന്ത് പ്രതിനിധീകരിക്കുന്ന സാൻക്വിലിം മണ്ഡലം സംസ്ഥാനത്തിന്റെ ഖനന മേഖലയാണ്. ഈ മേഖലയിൽ സ്വാധീനം ശക്തമാക്കാൻ കൂടിയാണ് സാവന്തിനെ മുഖ്യമന്ത്രിയാക്കിയതെന്നും വിലയിരുത്തുന്നുണ്ട്. സാവന്തിന്റെ ഭാര്യ സുലക്ഷണ ബിജെപി മഹിള മോർച്ചയുടെ സംസ്ഥാന അധ്യക്ഷയാണ്. ഇവർക്ക് ഒരു മകളുണ്ട്. Content Highlights: From Ayurveda practioner to Goa CM-Pramod Sawant
from mathrubhumi.latestnews.rssfeed https://ift.tt/2FfzZr5
via
IFTTT
No comments:
Post a Comment