തിരുവനന്തപുരം: പാർട്ടി ഏൽപിക്കുന്ന ഏതു ദൗത്യവും നിർവഹിക്കാൻ തയ്യാറാണെന്ന് വടകര ലോക്സഭാ മണ്ഡലത്തിലെ നിയുക്ത സ്ഥാനാർഥി കെ മുരളീധരൻ. എതിരാളിയാരെന്നു നോക്കാറില്ല. മത്സരം ആശയങ്ങൾ തമ്മിലാണ്. ജനാധിപത്യവും അക്രമരാഷ്ട്രീയവുംതമ്മിലുള്ള പോരാട്ടമാണ് വടകരയിൽ നടക്കുന്നത്. അതിൽ ജനാധിപത്യ മതേതര സംവിധാനത്തിനു വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.ഇടതുപക്ഷം ആ രീതിയിലല്ല ജനാധിപത്യത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമരാഷ്ട്രീയത്തിനെതിരെ പോരാടാനും മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽ പത്തുവർഷം നടത്തിയ വികസനപ്രവർത്തനങ്ങൾ തുടരാനും തയ്യാറാണോ എന്നാണ് പാർട്ടി ചോദിച്ചത്. പാർട്ടി ഏൽപിക്കുന്ന ഏതു ദൗത്യവും നിർവഹിക്കാൻ തയ്യാറാണെന്ന് മറുപടി നൽകിയെന്ന് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. പാർട്ടിക്കു വേണ്ടി ശക്തമായ പോരാട്ടം നടത്താൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും വടകരയിൽ സ്ഥാനാർഥി നിർണയം വൈകിയത് വിജയപരാജയത്തെ ബാധിക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. എല്ലാ ഘടകവും പരിശോധിച്ചാണ് കോൺഗ്രസ് സ്ഥാനാർഥിയെ തീരുമാനിക്കുക.യു ഡി എഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. content highlights:k muraleedharan on vatakara candidature
from mathrubhumi.latestnews.rssfeed https://ift.tt/2ug9ZH4
via
IFTTT
No comments:
Post a Comment