ഇന്നസെന്റിനെ ചാലക്കുടിയില്‍ വേണ്ട ; സിപിഎം മണ്ഡലം കമ്മറ്റി എതിര്‍പ്പുമായി രംഗത്ത് ; രാജീവോ സാജുപോ​ളോ വരട്ടെന്ന് നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 6, 2019

ഇന്നസെന്റിനെ ചാലക്കുടിയില്‍ വേണ്ട ; സിപിഎം മണ്ഡലം കമ്മറ്റി എതിര്‍പ്പുമായി രംഗത്ത് ; രാജീവോ സാജുപോ​ളോ വരട്ടെന്ന് നിര്‍ദേശം

തൃശൂര്‍ : ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ നിലവിലെ എംപി ഇന്നസെന്റിനെ വീണ്ടും മല്‍സരിപ്പിക്കാന്‍ പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുന്നു. ചാലക്കുടിയില്‍ ഇന്നസെന്റിന് വിജയസാധ്യത ഇല്ലെന്നും പകരം പി രാജീവിനെയോ, സാജു പോളിനെയോ മല്‍സരിപ്പിക്കാനാണ് ആവശ്യം. ചാലക്കുടിയില്‍ ഇന്നസെന്റിനെ രണ്ടാമത് മത്സരിപ്പിക്കാന്‍ സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരുന്നു.

എന്നാല്‍ ഇന്നസെന്റിന് വിജയസാധ്യതയില്ലെന്നാണ് വിലയിരുത്തല്‍ നടത്തിയിരക്കുന്നത് ചാലക്കുടിയിലെ സിപിഎം ലോക്സഭാ മണ്ഡലം കമ്മിറ്റിയാണ്. താരത്തെ തന്നെ രണ്ടാമതും പരിഗണിക്കുന്നതില്‍ മണ്ഡലം കമ്മിറ്റി ആശങ്ക അറിയിച്ചു. ഇന്നസെന്റിനെ വീണ്ടും മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സിപിഎം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നും ലോക്സഭാ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

മണ്ഡലം കമ്മിറ്റിക്ക് കൂടി താല്‍പ്പര്യമുള്ള വ്യക്തികളെയാകണം മല്‍സരിപ്പിക്കേണ്ടതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നു വന്ന പ്രധാന ആശയം. മണ്ഡലം കമ്മിറ്റി ശുപാര്‍ശ ചെയ്ത രാജീവ്, സാജുപോള്‍ എന്നിവരുടെ പേരുകള്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് കൈമാറി. നേരത്തേ മത്സരിക്കാന്‍ ഇല്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. ചാലക്കുടിയിലോ എറണാകുളത്തോ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക സിപിഎം തയ്യാറാക്കിയതിലാണ് ഇന്നസെന്റിനെ ഒരിക്കല്‍ കൂടി മത്സരിപ്പിക്കാന്‍ തീരുമാനം എടുത്തത്.



from mangalam.com https://ift.tt/2tQhnIP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages