മിന്നലാക്രമണത്തില്‍ തെളിവ് തേടുന്നവരെ പോര്‍വിമാനത്തില്‍ കെട്ടിയിടണം, അപ്പോള്‍ എല്ലാം കാണാമല്ലോ...; പരിഹസിച്ച് വി.കെ സിഗ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 6, 2019

മിന്നലാക്രമണത്തില്‍ തെളിവ് തേടുന്നവരെ പോര്‍വിമാനത്തില്‍ കെട്ടിയിടണം, അപ്പോള്‍ എല്ലാം കാണാമല്ലോ...; പരിഹസിച്ച് വി.കെ സിഗ്

ന്യൂഡല്‍ഹി : ബാലാക്കോട്ട് ആക്രമണത്തിന് തെളിവു ചോദിക്കുന്നവരെ അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പോര്‍ വിമാനത്തില്‍ കെട്ടിയിടണമെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി വി.കെ സിങ്. അതുവഴി ബോംബുകളുടെ ലക്ഷ്യസ്ഥാനം അവര്‍ക്ക് കൃത്യമായി കാണാന്‍ കഴിയുമെന്നും ബോംബിട്ടു കഴിഞ്ഞ ഉടന്‍ തന്നെ അവരെ വിമാനത്തില്‍ നിന്നും അഴിച്ചുവിട്ട് മൃതദേഹത്തിന്റെ എണ്ണമെടുക്കാന്‍ അയയ്ക്കണമെന്നും വി.കെ സിങ് പരിഹസിച്ചു. മിന്നലാക്രമണത്തിന്റെ തെളിവു ചോദിച്ച പ്രതിപക്ഷത്തെ 'കൊതുകിനെ കൊന്ന' സംഭവം വിവരിച്ചും വി.കെ സിങ് പരിഹസിച്ചു.

ഇന്നലെ രാത്രി 3.30 ന് റൂമില്‍ നിറയെ കൊതുകുകള്‍ ഉണ്ടായിരുന്നു. കൊതുകിനെതിരെ പ്രയോഗിക്കുന്ന 'ഹിറ്റ്' ഉപയോഗിച്ച് അവയെല്ലാം കൊന്നുകളഞ്ഞു. ഇനി ഞാന്‍ കൊന്ന കൊതുകുകളുടെ എണ്ണം എടുക്കണോ അതോ സമാധാനത്തോടെ ഉറങ്ങാന്‍ കിടക്കണോ...? എന്നും വി.കെ സിങ് ട്വിറ്ററിലൂടെ പരിഹസിച്ചു.



from mangalam.com https://ift.tt/2IVwifs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages