മുംബൈ: ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങളിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനിക്ക് വിശ്രമം അനുവദിച്ചു. ഇന്ത്യയുടെ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാറാണ് ഇക്കാര്യം അറിയിച്ചത്. ധോനിയുടെ ജന്മനാടായ റാഞ്ചിയിൽ നടന്നമൂന്നാം ഏകദിനത്തിൽ ഓസിസിനോട് 32 റൺസിന് പരാജയപ്പെട്ടതിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലാണ് ബംഗാർ ഇക്കാര്യം അറിയിച്ചത്. ധോനി പോകുന്നതോടെ അവസാന രണ്ട് മത്സരങ്ങളിൽ യുവതാരം ഋഷഭ് പന്ത് വിക്കറ്റ് കീപ്പർ സ്ഥാനത്തെത്തും. ലോകകപ്പിനു മുൻപ് കഴിവ് തെളിയിക്കാനുള്ള അവസരമാണ് ഇതോടെ പന്തിന് കൈവന്നിരിക്കുന്നത്. പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ 42 പന്തുകൾ നേരിട്ട ധോനി 26 റൺസെടുത്തിരുന്നു.ലോകകപ്പിനു മുൻപ് യുവ കളിക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ടീമിൽ ഇനിയും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ റാഞ്ചിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ തോൽവി വഴങ്ങിയിരുന്നു. അതേസമയം റാഞ്ചിയിലെ മത്സരത്തിനിടെ കാലിന് ചെറിയ പരിക്കേറ്റ മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. വിശദമായ പരിശോധനകൾക്കു ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക. അങ്ങനെയെങ്കിൽ ഷമിക്ക് പകരം ഭുവനേശ്വർ കുമാർ ടീമിലെത്തും. Content Highlights:ms dhoni to be rested for last two odis
from mathrubhumi.latestnews.rssfeed https://ift.tt/2TnTUhv
via
IFTTT
No comments:
Post a Comment