റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കാന്‍ വൈകിയതിന്റെ കാരണക്കാരന്‍ മോദിയെന്ന് രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കാന്‍ വൈകിയതിന്റെ കാരണക്കാരന്‍ മോദിയെന്ന് രാഹുല്‍

ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കാൻ വൈകിയതിന്റെ കാരണക്കാരൻ പ്രധാനമന്ത്രി മോദിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. റഫാലിനെച്ചൊല്ലി ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ വിമർശത്തോടാണ് രാഹുൽ പ്രതികരിച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രി, താങ്കൾക്ക് ലജ്ജയില്ലേ, നിങ്ങൾ 30,000 കോടിരൂപ അപഹരിച്ച് നിങ്ങളുടെ സുഹൃത്ത് അനിലിന് നൽകി. നിങ്ങൾ മാത്രമാണ് റാഫേൽ ജെറ്റ് വിമാനങ്ങളുടെ വരവ് വൈകിയതിന്റെ യഥാർത്ഥ കാരണക്കാരൻ. - രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. Dear PM, Have you no shame at all? YOU stole 30,000 Cr and gave it to your friend Anil. YOU are solely responsible for the delay in the arrival of the RAFALE jets. YOU are WHY brave IAF pilots like Wing Cdr. Abhinandan, are risking their lives flying outdated jets. https://t.co/BrzAuFTlFu — Rahul Gandhi (@RahulGandhi) March 2, 2019 ഇന്ത്യൻ വ്യോമസേനയുടെ ധീരനായ വിങ് കമാൻഡർഅഭിനന്ദനെ പോലെയുള്ളവർ ജീവൻപോലും അപകടത്തിലാക്കിയാണ് കാലഹരണപ്പെട്ട യുദ്ധ വിമാനങ്ങൾ പറപ്പിക്കുന്നതെന്നും രാഹുൽ ട്വിറ്ററിൽ ആരോപിക്കുന്നു. റഫാൽ യുദ്ധവിമാനങ്ങളുടെ അപര്യാപ്തത ഇപ്പോഴാണ് തിരിച്ചറിയുന്നതെന്ന് ശനിയാഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു. റഫാൽ യുദ്ധവിമാനങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ കഥ ഇതാകുമായിരുന്നില്ല. സ്വാർഥ താത്പര്യത്തോടെ ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് രാഹുൽ രംഗത്തെത്തിയത്. അതിനിടെ, പ്രധാനമന്ത്രിയുടെ നാടകത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കേണ്ടിവന്നതെന്ന വിമർശവുമായി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയും രംഗത്തെത്തി. Content Highlights:Modi solely responsible for delay in arrival of Rafale jets Says Rahul Gandhi


from mathrubhumi.latestnews.rssfeed https://ift.tt/2GX2kWA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages