പാക്കിസ്ഥാന് താക്കീത്: പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

പാക്കിസ്ഥാന് താക്കീത്: പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോഡി

പട്‌ന: ഇന്ത്യന്‍ വ്യോമാക്രമണത്തെ ചോദ്യം ചെയ്ത പ്രതിപക്ഷത്തിനെതിരെ പൊട്ടിത്തെറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. സേനകള്‍ ഭീരവാദത്തെ അടിച്ചമര്‍ത്താന്‍ തിടുക്കപ്പെടുമ്പോള്‍, സേനകളുടെ ധീരതയുടെ തെളിവ് ചോദിച്ച് നടക്കുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെന്നാണ് മോഡി തുറന്നടിച്ചത്. ബീഹാര്‍ തലസ്ഥാനനഗരിയായ പട്‌നയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രതിപക്ഷത്തിനെതിരെ മോഡി തുറന്നടിച്ചത്.

പ്രതിപക്ഷത്തിന്റെ ഇത്തരം ദുരുദ്ദേശപരമായ നീക്കങ്ങള്‍ സുരക്ഷാ സേനകളുടെ ദൃഢനിശ്ചയബോധത്തിന് ആഘാതം ഏല്‍പ്പിക്കുമെന്നും മോഡി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ തെളിവുകള്‍ ചോദിച്ചു തുടങ്ങിയിരിക്കുകയാണ്. എന്തിനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സഖ്യം നമ്മുടെ സേനകളുടെ മനോവീര്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്? നമ്മുടെ ശത്രുക്കളെ സഹായിക്കുന്ന ഇത്തരം പ്രസ്താവനകള്‍ എന്തിനാണ് ഉയര്‍ത്തുന്നതെന്നും മോഡി ചോദ്യമുയര്‍ത്തി.

കഴിഞ്ഞ ശനിയാഴ്ച കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പാക്കിസ്താനിലെ ബാലാക്കോട്ടിലെ ജയ്‌ഷെ താവളത്തില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ടിരുന്നു. ജയ്‌ഷെയുടെ പരിശീലന കേന്ദ്രമായ പാക്കിസ്താനിലെ കൈബര്‍ പത്വന്‍ക്വവ പ്രവിശ്യയിലെ ബാലാക്കോട്ട് ഫെബ്രുവരി 26 നാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പിന്നാലെ ചില അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും മാധ്യമങ്ങളും ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ ജെയ്‌ഷെ താവളത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ സംശയം പ്രകടിപ്പിച്ചതിനു പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വ്യോമാക്രമണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു.

നമ്മുടെ രാജ്യത്തിനകത്തും അതിര്‍ത്തിക്ക് പുറത്തുമുള്ള ഭീകരവാദത്തിനെതിരെ നമ്മുടെ സുരക്ഷാ സേനകള്‍ പോരാടിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ചിലര്‍ മാത്രം നമ്മുടെ സേനകളെ ഇത്തരം പ്രസ്താവനകളിലുടെ മനോവീര്യം തകര്‍ക്കാന്‍ ശ്രമം നടത്തുകയാണെന്നും മോഡി കുറ്റപ്പെടുത്തി.

അതേസമയം പാക്കിസ്താന് പ്രധാനമന്ത്രി താക്കീത് ചെയ്തു. പാക്കിസ്താന്റെ ആക്രമണങ്ങള്‍ക്ക് ഇന്ത്യ മറുപടി നല്‍കാതിരിക്കില്ലെന്നും മോഡി ഓര്‍മ്മിപ്പിച്ചു. അതേസമയം ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനു ശേഷം ആദ്യമായാണ് നരേന്ദ്രമോഡിയും നിതീഷും ബിഹാറില്‍ വേദി പങ്കിട്ടത്.



from mangalam.com https://ift.tt/2H8ujSt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages