ബെംഗളൂരു: ഭീകരാക്രമണങ്ങൾ ഇപ്പോൾമാത്രം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. തന്റെ പിതാവ് എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ഭീകരാക്രമണങ്ങളൊന്നും ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണ്. അതേക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം മൈസൂരുവിൽ നടന്ന റാലിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കശ്മീരിലേക്ക് പോകാൻ പ്രധാനമന്ത്രി മോദിക്ക് പല തലത്തിലുള്ള സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണ്. എന്നാൽ,ഇന്ത്യ - പാക് അതിർത്തിയിലേക്ക് തുറന്ന ജീപ്പിൽ സഞ്ചരിച്ച ഒരേയൊരു പ്രധാനമന്ത്രി ദേവഗൗഡയാണ്. ഇന്ത്യ - പാക് സംഘർഷം മൂർച്ഛിക്കുന്നത് എവിടേക്കാണ് പോകുന്നതെന്ന് ചിന്തിക്കണം. ബി.ജെ.പി പ്രവർത്തകർ വിജയക്കൊടി പാറിക്കുന്നത് യുദ്ധവിമാനം പറപ്പിച്ച് പാക് മണ്ണിൽ ആക്രമണം നടത്തിയത് അവരാണെന്ന തരത്തിലാണ്. സ്ഥിതിഗതികളെ സ്ഥാപിത താത്പര്യങ്ങൾക്കായി ദുർവിനിയോഗം ചെയ്യുകയാണ് അവർ. രാജ്യത്തെ സംരക്ഷിക്കുന്നത് അവർ മാത്രമാണെന്ന തരത്തിലാണ് പെരുമാറുന്നതെന്നും കുമാരസ്വാമി ആരോപിച്ചു. അതിനിടെ, ഇത്തരം വിജയാഘോഷങ്ങൾ രാജ്യത്തെ ഇരുവിഭാഗങ്ങൾ തമ്മിൽ ഭിന്നത ഉണ്ടാക്കാനെ ഉപകരിക്കൂവെന്ന അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി. അദ്ദേഹം ഒരു ഇന്ത്യൻ സംസ്ഥാനത്തെ മുഖ്യമന്ത്രിയാണെന്ന കാര്യം മറക്കരുതെന്ന് ബിജെപി വിമർശിച്ചു. ഇത്തരത്തിലുള്ള പരാമർശങ്ങൾ ഇന്ത്യാ വിരുദ്ധ മാനസികാവസ്ഥയാണ് വെളിപ്പെടുത്തുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. ഇതോടെ തന്റെ വാക്കുകൾ വളച്ചൊടിച്ച് വിവാദമുണ്ടാക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് കുമാരസ്വാമി തിരിച്ചടിച്ചു. Content Highlights;Deve Gawda, Terror attacks, BJP, Kumara Swami
from mathrubhumi.latestnews.rssfeed https://ift.tt/2TquHlD
via
IFTTT
No comments:
Post a Comment