അയോധ്യക്കേസിൽ മധ്യസ്ഥരെ നിയോഗിച്ച സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് ആര്‍എസ്എസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

അയോധ്യക്കേസിൽ മധ്യസ്ഥരെ നിയോഗിച്ച സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് ആര്‍എസ്എസ്

ന്യൂഡൽഹി: അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്ക വിഷയം പരിഹരിക്കുന്നതിന് മധ്യസ്ഥ സമിതിയെ നിയോഗിച്ച സുപ്രീംകോടതി വിധിക്കെതിരെ ആർഎസ്എസ് രംഗത്ത്. കേസ് വേഗത്തിൽ തീർപ്പ് കൽപ്പിക്കുന്നതിന് പകരം ആശ്ചര്യകരമായ നിലപാടാണ് സുപ്രീംകോടതി കൈക്കൊണ്ടത്. ഹിന്ദു സമുദായത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്നതും വളരെ വൈകാരികവുമായ വിഷയത്തെ മനസ്സിലാക്കാനോ പരിഗണന നൽകാനോ കോടതി തയ്യാറായില്ലെന്നും ആർഎസ്എസ് വിമർശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ദിവസം എടുത്ത തീരുമാനത്തിനെതിരെയാണ് ആർഎസ്എസിന്റെ വിമർശനം. ഹിന്ദുക്കൾ നിരന്തരം അവഗണിക്കപ്പെടുകയാണെന്ന തോന്നൽ ഞങ്ങൾക്കുണ്ട്. ജുഡീഷ്യൽ സംവിധാനത്തോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയുന്നു, ഒരു മഹത്തായ ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനുള്ള വിധിയാണ് വേണ്ടത്. സുപ്രീംകോടതിയുടെ ശബരിമല വിധി കാരണം ദക്ഷിണേന്ത്യയിൽ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. ബെഞ്ചിലെ ഏക വനിതാ അംഗത്തിന്റെ അഭിപ്രായം മാനിക്കാതെയുള്ളതായിരുന്നു ഈ വിധിയെന്നും ആർഎസ്എസ് നേതൃത്വം പറയുന്നു. അയോധ്യ തർക്ക വിഷയത്തിൽ സുപ്രീംകോടതി മുൻ ജസ്റ്റിസ് എഫ്.എം.ഐ. ഖലീഫുള്ള അധ്യക്ഷനും ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവർ അംഗങ്ങളുമായ സമിതിയെ ആണ് വെള്ളിയാഴ്ച നിയമിച്ചത്. സമിതി എട്ടാഴ്ചയ്ക്കകം നടപടികൾ പൂർത്തിയാക്കണം. Content Highlights:Ayodhya dispute: RSS critcises SCs mediation verdict in Ram Janmabhoomi-Babri Masjid case


from mathrubhumi.latestnews.rssfeed https://ift.tt/2EObDEx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages