വാഷിങ്ടൺ: മാർച്ച് എട്ടിന് ലോകമെമ്പാടും വനിതാ ദിനം ആഘോഷിച്ചപ്പോൾ കൊളംബിയ ഹൈറ്റ്സിലെ മദ്യവിൽപനകേന്ദ്രത്തിന്റെ ഉടമ തന്റെഉപഭോക്താക്കളെ സന്തോഷിപ്പിക്കാൻ വ്യത്യസ്ത സമ്മാനമാണ് ഒരുക്കിയത്. ആയിരം വൈൻ കുപ്പികളാണ് ജസ്പ്രീത് സിങ് ടണ്ഠൻ വനിതകൾക്കായി മാറ്റി വെച്ചത്, അതും കുപ്പിയ്ക്ക് വെറും ഒരു സെന്റ്(cent) വിലയ്ക്ക്. Image:Facebook/Jaspreet Singh Tandon വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് വൈൻ വാങ്ങാനെത്തിയ സ്ത്രീകളുടെ നീണ്ട നിരയായിരുന്നു ജസ്പ്രീതിന്റെ കടയിൽ. സൗജന്യമായി മദ്യം നൽകാൻ നിയമം അനുവദിക്കാത്തതു കൊണ്ടാണ് കുപ്പിക്ക് ഒരു സെന്റ് വില ഈടാക്കിയതെന്ന് ജസ്പ്രീത് അറിയിച്ചു. സ്നേഹത്തിന്റെ പ്രതീകമായാണിത് ചെയ്യുന്നതെന്നും വരും കൊല്ലങ്ങളിലും ഇത് തുടരാനാഗ്രഹിക്കുന്നതായും ജസ്പ്രീത് കൂട്ടിച്ചേർത്തു. ഓഫറിനെ കുറിച്ച് ജസ്പ്രീത് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. എല്ലാവരും ഷെയർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സംഗതി സത്യമാണോയെന്നറിയാൻ തുടരെയുള്ള ഫോൺവിളികൾ കൊണ്ട് ജസ്പ്രീത് കുഴങ്ങി. വൈൻ വെറുതെ കൊടുക്കുകയാണോന്നറിയാൻ നിരവധി പേർ വിളിച്ചുവെന്ന് ജസ്പ്രീത് പറയുന്നു.ഒരു പതിറ്റാണ്ട് മുമ്പ് പഞ്ചാബിൽ നിന്ന് അമേരിക്കയിലെത്തിയഅൻപതുകാരനായ ജസ്പ്രീത് രണ്ട് കുട്ടികളുടെ പിതാവാണ്. വ്യാഴാഴ്ച രാത്രി പത്തൊമ്പതുകാരിയായ മകളോട് സംസാരിക്കുമ്പോൾ ജസ്പ്രീത് വൈൻ സമ്മാനത്തെ കുറിച്ച് പറഞ്ഞു. നിനക്കും നിന്നെപ്പോലെയുള്ള സുന്ദരികൾക്കുമായി ഞാനിത് സമർപ്പിക്കുന്നുവെന്ന് ജസ്പ്രീത് മകളോട് പറഞ്ഞു. സത്രീകൾ വനിതാദിനം ആഘോഷിക്കട്ടേയെന്ന് ജസ്പ്രീത് കൂട്ടിച്ചേർത്തു. തന്റെ മൂത്ത നാല് സഹോദരികളേയും അമ്മയേയും പ്രത്യേകം ഓർമിക്കുന്നതായി ജസ്പ്രീത് പറഞ്ഞു. തന്നെ പൊന്നുപോലെ നോക്കിയത് അമ്മയും സഹോദരിമാരും ആണെന്ന് ജസ്പ്രീത് ഓർമിച്ചു. തന്റെ ജീവിതത്തിൽ നന്മകൾ നിറച്ച എല്ലാ വനിതകൾക്കും ജസ്പ്രീത് നന്ദി പറയുകയും ചെയ്തു. വിദ്യാർഥിനികളുൾപ്പെടെ നിരവധി വനിതകളെത്തി ജസ്പ്രീതിന്റെ വനിതാദിന സമ്മാനം സ്വീകരിച്ച് സന്തോഷത്തോടെ മടങ്ങിപ്പോയതായാണ് വിവരം. പലരും ജസ്പ്രീതിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചുവെങ്കിലും വിമർശനങ്ങളുമായി ചിലർ രംഗത്തെത്തിയിരുന്നു. Content Highlights: 1,000 Wine Bottles For A Penny Apiece On Womens Day
from mathrubhumi.latestnews.rssfeed https://ift.tt/2EKcRAN
via
IFTTT
No comments:
Post a Comment