ന്യൂഡൽഹി: 13,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് മുങ്ങിയ വിവാദ വജ്ര വ്യാപാരി ലണ്ടനിൽ നയിക്കുന്നത് അത്യാഡംബര ജീവിതം. പടിഞ്ഞാറൻ ലണ്ടനിൽ നിന്ന് ബ്രിട്ടീഷ് മാധ്യമമായ ടെലഗ്രാഫാണ് നീരവ് മോദിയെ കണ്ടെത്തിയത്. ലണ്ടനിൽ എട്ട് മില്യൺ പൗണ്ടിന്റെപുതിയആഡംബര വില്ല പണിയുകയാണ് ഇന്ത്യയുടെ ഈ പിടികിട്ടാപുള്ളി. ടെലഗ്രാഫ് പുറത്തുവിട്ട വീഡിയോയിൽ രണ്ട് അറ്റവും പിരിച്ച് വച്ച മീശയൊക്കെയായി പുതിയ ലുക്കിലാണ് മോദി. വീഡിയോയിൽ മോദി ധരിച്ചിരിക്കുന്ന കോട്ടിന് മാത്രം പത്ത് ലക്ഷത്തോളം രൂപയാണ് വില. ബ്രിട്ടണിൽ അഭയം തേടിയതുൾപ്പടെ പല ചോദ്യങ്ങളും ടെലഗ്രാഫ് ലേഖകൻ ചോദിക്കുന്നുണ്ടെങ്കിലും പ്രതികരിക്കാനില്ലെന്നായിരുന്നു മോദിയുടെ പ്രതികരണം. തുടർന്ന് ടെലഗ്രാഫ് നടത്തിയ അന്വേഷണത്തൽ നീരവ് മോദി ലണ്ടനിലെ സോഹോയിൽ പുതിയ വജ്ര വ്യാപാരം ആരംഭിച്ചതായും കണ്ടെത്തി. തന്റെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് എല്ലാ ദിവസവും മോദി തന്റെ വളർത്തുനായയോടൊപ്പം നടക്കാറുണ്ടെന്നും ടെലഗ്രാഫ് വാർത്തയിൽ പറയുന്നു. മോദിക്ക് ബ്രിട്ടണിലെ പെൻഷൻ മന്ത്രാലയത്തിൽ നിന്ന് ഇൻഷൂറൻസ് നമ്പർ അനുവദിച്ചതായും ഓൺലൈൻ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള അനുമതി ഉണ്ടെന്നും ബ്രിട്ടനിലെ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. പടിഞ്ഞാറൻ ലണ്ടനിലെ ഒരു പ്രമുഖ ബിസിനസ് ഉപദേശക സ്ഥാപനവുമായി നീരവ് മോദിക്ക് ഇടപാടുണ്ട്. പണക്കാരായ വിദേശികൾക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകുന്ന സ്ഥാപനമാണ് ഇത്. 48കാരനായ നീരവ് മോദിയെ ബ്രിട്ടണിൽ നിന്ന് വിട്ടുകിട്ടാനായി ഇന്ത്യ അപേക്ഷ തയ്യാറാക്കിയിരുന്നുവെങ്കിലും ഇതിപ്പോഴും ആഭ്യന്തര സെക്രട്ടറിയുടെ കൈകളിലാണ്. 2018 ഫെബ്രുവരിയിലാണ് 13000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി നീരവ് മോദി ഇന്ത്യയിൽ നിന്ന് മുങ്ങിയത്. content highlights: Nirav Modi Tracked Down to London
from mathrubhumi.latestnews.rssfeed https://ift.tt/2TquGyV
via
IFTTT
No comments:
Post a Comment