കൂത്തുപറമ്പ് (കണ്ണൂർ): കൂത്തുപറമ്പ് പാലത്തുംകരയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച്ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. പേരാവൂർ മഠപ്പുരച്ചാലിലെ ആമക്കാട്ട് തങ്കച്ചനാണ് (54) മരിച്ചത്. പരിക്കേറ്റ തെറ്റുവഴിയിലെ കോക്കാട്ട് ജെയിംസ്,മാവടിയിലെ സജി എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജാസ്പത്രിയിലും പനക്കവേലിൽ ജോണി,ജോബി എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിലും പ്രവേശിപ്പിച്ചു. തങ്കച്ചൻ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പേരാവൂരിൽ നിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. മേഴ്സിയാണ് തങ്കച്ചന്റെഭാര്യ. മക്കൾ: അഭിൻ, അഭിത. സഹോദരങ്ങൾ :ജോളി, ജോഷി, സന്തോഷ് ,മേഴ്സി.സംസ്കാരം പിന്നീട്. content highlights:accident in kuthuparamba, peravoor
from mathrubhumi.latestnews.rssfeed https://ift.tt/2XN3YPN
via
IFTTT
No comments:
Post a Comment