ന്യൂഡൽഹി: രാജ്യമാകെ അഭിനന്ദൻ വർത്തമന്റെ തിരിച്ചുവരവിൽ ആവേശംകൊള്ളുന്നതിനിടെ രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവിന്റെ ട്വീറ്റ്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദാണ് അഭിനന്ദൻ തിരിച്ചെത്തിയതിന് പിന്നാലെ വിവാദ ട്വീറ്റുമായി രംഗത്തെത്തിയത്. അഭിനന്ദൻ വർത്തമന് പറക്കാനുള്ള ലൈസൻസ് ലഭിച്ചത് 2004-ലാണെന്നും അദ്ദേഹം ഒരു ഫൈറ്റർ പൈലറ്റായി മാറിയത് യു.പി.എ. ഭരണകാലത്താണെന്നതിലും ഞങ്ങൾക്ക് അഭിമാനമുണ്ടെന്നായിരുന്നു സൽമാൻ ഖുർഷിദിന്റെ ട്വീറ്റ്. പാക് സൈന്യത്തിന്റെ പിടിയിൽനിന്ന് മോചിതനായി അഭിനന്ദൻ വർത്തമൻ ഇന്ത്യയിൽ തിരിച്ചെത്തി മണിക്കൂറുകൾക്കകമായിരുന്നു സൽമാൻ ഖുർഷിദ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സൽമാൻ ഖുർഷിദിന്റെ വാക്കുകൾ വിവാദമായതോടെ അദ്ദേഹത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമായി. കോൺഗ്രസ് നേതാവിന്റെ വാക്കുകൾ അനവസരത്തിലായെന്നും അഭിനന്ദൻ വർത്തമനെ കോൺഗ്രസ് രാഷ്ട്രീയവിഷയമാക്കുന്നത് പ്രതിഷേധാർഹമാണെന്നുമായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണം. നേരത്തെ ബോളിവുഡ് നടി ശ്രീദേവി മരിച്ചവേളയിലും കോൺഗ്രസിനെതിരേ സമാന പ്രതിഷേധമുയർന്നിരുന്നു. ശ്രീദേവിക്ക് പദ്മശ്രീ നൽകിയത് യു.പി.എ. സർക്കാരാണെന്ന കോൺഗ്രസിന്റെ ട്വീറ്റായിരുന്നു അന്ന് വിവാദത്തിന് കാരണമായത്. Many kudos for Wing Commander abhi Varthaman the face of India's resistance to enemy aggression. Great poise and confidence in face of adversity. We are proud that he received his wings in 2004 and matured as fighter pilot during UPA — Salman Khurshid (@salman7khurshid) March 2, 2019 Content Highlights:salman khurshid politicizes abhinandan varthaman release from pakistan
from mathrubhumi.latestnews.rssfeed https://ift.tt/2VurY89
via
IFTTT
No comments:
Post a Comment