എല്‍ ക്ലാസിക്കോയില്‍ വീണ്ടും ബാഴ്‌സ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

എല്‍ ക്ലാസിക്കോയില്‍ വീണ്ടും ബാഴ്‌സ

മാഡ്രിഡ്: നാല് ദിവസത്തിനിടെ രണ്ടാമതും എൽ ക്ലാസിക്കോയിൽ വിജയക്കൊടി പാറിച്ച് ബാഴ്സലോണ. റയൽ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന ബാഴ്സ ലാ ലീഗയിൽ പത്ത് പോയിന്റ് ലീഡോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 26 മത്സരങ്ങളിൽ നിന്ന് 60 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോയ്ക്ക് 25 കളികളിൽ നിന്ന് 50 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള റയലിന് 48 പോയിന്റാണുള്ളത്. ഇരുപത്തിയാറാം മിനിറ്റിൽ ക്രൊയേഷ്യൻ സ്ട്രൈക്കർ ഇവാൻ റാക്കിറ്റിച്ചാണ് ബാഴ്സയുടെ വിജയഗോൾ വലയിലാക്കിയത്. സെർജി റോബർട്ടോയുടെ പാസിൽ നിന്നായിരുന്നു സർജിയോ റാമോസിനെയും ഗോളി കോർട്ടോയിസിനെ മറികടന്നുള്ള റാക്കിറ്റിച്ചിന്റെ ഗോൾ. ബുധനാഴ്ച കോപ്പ ഡെൽ റേയിലും ബാഴ്സ റയലിനെ തറപറ്റിച്ചിരുന്നു. രണ്ടാംപാദ സെമിയിൽ മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു അന്ന് ബാഴ്സയുടെ ജയം. കളിയിൽ ഉടനീളം ബാഴസയ്ക്കു തന്നെയായിരുന്നു മുൻതൂക്കം. മെസ്സിയെയും സുവാരസിനെയും ഗോളിൽ നിന്ന് മറച്ചുപിടിക്കാൻ കോർട്ടോയിസിന് ശരിക്കും വിയർപ്പൊഴുക്കേണ്ടിവന്നു. കഴിഞ്ഞ ആറു മത്സരങ്ങളിലെ ബാഴ്സയുടെ ആറാം ജയമാണിത്. ലീഗിലെ മറ്റു മത്സരങ്ങളിൽ വിയ്യറയലിനെ ഒന്നിനെതിരേ രണ്ട് ഗോളിന് മറികടന്ന ആൽവേസ് നാൽപത് പോയിന്റുമായി നാലാം സ്ഥാനത്തേയ്ക്ക് കയറി. ഹ്യസ്ക്കയോട് ഒന്നിനെതിരേ രണ്ട് ഗോളിന്റെ അട്ടിമറി തോൽവി ഏറ്റുവാങ്ങിയ സെവിയ്യ ആറാം സഥാനത്തേയ്ക്ക് വീണു. എസ്പാന്യോൾ റയൽ വല്ലഡോലിഡിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തോൽപിച്ചു. Content Highlights:Barcelona La Liga El Clasico Real Madrid Rakitic Messi


from mathrubhumi.latestnews.rssfeed https://ift.tt/2GVWLHM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages