ന്യൂഡൽഹി:തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആയാറാം ഗയാറാം തുടരുന്നു. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിസി ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരി കോൺഗ്രസിൽ ചേർന്നു. ഡെറാഡൂണിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത റാലിയിൽ വച്ചാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്. പൗരി മണ്ഡലത്തിലെ സിറ്റിങ് എംപിയായ ബി സി ഖണ്ഡൂരിക്കെതിരെ മത്സരിക്കാനാണ് മകന്റെ നീക്കം. ബിജെപി എംപി ശ്യാമചരൺ ഗുപ്ത പാർട്ടി വിട്ട് അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയിൽ ചേർന്നു. ബന്ദ സീറ്റിൽ അദ്ദേഹം എസ്പി സ്ഥാർഥിയായി മത്സരിക്കും. ജെഡിഎസ്സിന്റെ ജനറൽ സെക്രട്ടറി ഡാനിഷ് അലി പാർട്ടി വിട്ട് ബിഎസ്പിയിൽ ചേർന്നതാണ് മറ്റൊരു പാർട്ടി മാറ്റം
from mathrubhumi.latestnews.rssfeed https://ift.tt/2UEOOKm
via
IFTTT
No comments:
Post a Comment