തിരുവനന്തപുരം: സോളാർ കേസിൽ പ്രതികൾക്കെതിരെ മത്സരിക്കുമെന്ന് പരാതിക്കാരി. താൻ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അതിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ മത്സരിക്കാനിറങ്ങുമെന്ന് പരാതിക്കാരി വ്യക്തമാക്കി. കോൺഗ്രസ് എംഎൽഎമാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി. അനിൽകുമാർ എന്നിവർക്കതിരെ ക്രൈംബ്രാഞ്ച് ലൈംഗിക പീഡനത്തിന് കേസെടുത്തിരുന്നു. ആ കേസിലെ പരാതിക്കാരിയാണ് പ്രതികൾക്കെതിരെ മത്സരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.ഇവർക്കതിരായ തെളിവുകൾ സഹിതമാകും മത്സരത്തിനിറങ്ങുകയെന്ന് പരാതിക്കാരി പറയുന്നു. സോളാർ വ്യവസായം തുടങ്ങാൻ സഹായിക്കാമെന്ന് പറഞ്ഞ് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് ഇവർ പരാതിപ്പെട്ടിരുന്നത്. 2013 ലെ സോളാർ അഴിമതിയുമായി ബന്ധപ്പെട്ടുണ്ടായ കേസുകളിലൊന്നാണ് ഈ പീഡനക്കേസ്. Content Highlights:Solar Case petitioner say She will contest against Defendant
from mathrubhumi.latestnews.rssfeed https://ift.tt/2CoJTGj
via
IFTTT
No comments:
Post a Comment