വരന്റെ വീടിന് ഭംഗി അത്രപോരാ... ബന്ധുക്കള്‍ ഇടഞ്ഞതോടെ യുവാവും യുവതിയും ഒളിച്ചോടി കല്ല്യാണം കഴിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 16, 2019

വരന്റെ വീടിന് ഭംഗി അത്രപോരാ... ബന്ധുക്കള്‍ ഇടഞ്ഞതോടെ യുവാവും യുവതിയും ഒളിച്ചോടി കല്ല്യാണം കഴിച്ചു

കോട്ടയം : വരന്റെ വീടിന് അത്ര ഭംഗിപോരെന്ന് വധുവിന്റെ ബന്ധുക്കള്‍. ഇതിന്റെ പേരില്‍ വിവാഹം മുടങ്ങുമെന്നു ഭയന്ന യുവാവും യുവതിയും ഒളിച്ചോടി വിവാഹിതരായി.

എരുമേലിയിലാണ് സംഭവം. ഏറെ നാളായി പ്രണയത്തിലായിരുന്നു യുവാവും യുവതിയും. ഇതറിഞ്ഞ ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിച്ചു. വരന്റെ വീട് കാണാന്‍ വധുവിന്റെ ബന്ധുക്കളെത്തി. വീടിന് ഭംഗിയില്ലെന്നും തീരെ മോശമാണെന്നും പലരും അഭിപ്രായപ്പെട്ടു. ഇതോടെ വിവാഹം മുടങ്ങുമോ എന്നു ഭയന്ന് ഇന്നലെ രാവിലെ യുവാവും യുവതിയും ഒളിച്ചോടി.

കാഞ്ഞിരപ്പള്ളിയിലെ കോളജിലേക്കെന്നു പറഞ്ഞു പോയ 21കാരി വൈകുന്നേരമായിട്ടും മടങ്ങി എത്താതായപ്പോള്‍ വീട്ടുകാര്‍ എരുമേലി സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് അന്വേഷണത്തില്‍ യുവതി പോയത് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ച യുവാവുമൊത്താണെന്ന് അറിവായി. ഇവര്‍ വിവാഹിതരായെന്നും ഇന്ന് സ്‌റ്റേഷനില്‍ ഹാജരാകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.



from mangalam.com https://ift.tt/2F4C74P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages