ഹലോ ബ്രദർ... ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ പള്ളിയിലേക്ക് തോക്കുമായി ഇരച്ചെത്തിയ ബ്രെന്റൻ ടറന്റിനോട് എഴുപത്തിയൊന്നുകാരനായ ദാവൂദ് നബി പറഞ്ഞ വാക്കാണിത്. എന്നാൽ ദാവൂദിന് ആ വാക്യം പൂർത്തിയിക്കാനായില്ല. അതിനു മുമ്പെ ഭീകരവാദി ഉതിർത്ത വെടിയുണ്ട അദ്ദേഹത്തിന്റെ നെഞ്ചു തുളച്ചിരുന്നു. ലോകത്തെ നടുക്കിയ ന്യൂസീലൻഡ് ഭീകരാക്രമണം ബ്രെന്റൻ ടറന്റൻ തന്നെ ഫെയ്സ്ബുക്കിൽ ലൈവായി കാണിക്കുന്നതിനിടെയാണ് ഈ രംഗം ലോകം കണ്ടത്. തന്റെ തൊപ്പിയിൽ ഘടിപ്പിച്ച ക്യാമറ വഴിയാണ് ബ്രെന്റൻ ആക്രമണം ചിത്രീകരിച്ചത്. പള്ളിയിലുണ്ടായിരുന്നവരെ തുരുതുരെ വെടിവെച്ച കൊലയാളി, ചിലരെ ഒന്നിലധികം തവണ വെടിവെക്കുന്നതും ഈ വീഡിയോയിലുണ്ടായിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിൽ നിന്ന് ഈ വീഡിയോ നീക്കം ചെയ്തു. എപ്പോഴും പ്രക്ഷുബ്ധമായ അഫ്ഗാനിസ്താനിൽനിന്ന് സമാധാനം തേടി ന്യൂസീലൻഡിലെത്തിയവരാണ് ദാവൂദിന്റെ കുടുംബം. എന്നാൽ ന്യൂസീലൻഡിൽ തീവ്രവാദിയുടെ തോക്കിന് ഇരയാകാനായിരുന്നു അദ്ദേഹത്തിന്റെ വിധി. ന്യൂസീലൻഡിനെ സ്വർഗം പോലെയാണ് ദാവൂദ് കണ്ടിരുന്നത്. ദാവൂദിന്റെ മകൻ ഒമർ നബി പിതാവിന്റെ ഓർമ്മകൾ പങ്കുവെയ്ക്കവേയാണ് ഇക്കാര്യം പറഞ്ഞത്. സ്വർഗത്തിന്റെ ഒരു കഷ്ണം എന്നാണ് അദ്ദേഹം ന്യൂസീലൻഡിനെ വിശേഷിപ്പിക്കാറുള്ളത്. ന്യൂസീലൻഡിലെത്തുന്ന അഭയാർത്ഥികളെ സഹായിക്കുന്നതിലും സംരക്ഷിക്കുന്നതിലും എപ്പോഴു മുന്നിലുണ്ടായിരുന്നു അദ്ദേഹം. ഒമർ ഓർത്തെടുക്കുന്നു. This is Daoud Nabi, a 71 years old Afghan refugee who escaped terrorism in his country but couldnt escape a terrorist attack in #NewZealand ,he was the first victim who encountered terrorist at door with the words #HelloBrother but was gunned down.#NewZealandTerroristAttack pic.twitter.com/usqsCJd4Qo — Shaan (@Shanyousaf6) March 15, 2019 Content Highlights: Hello, brother Muslim worshippers last words to terrorist gunman
from mathrubhumi.latestnews.rssfeed https://ift.tt/2Jj3pd6
via
IFTTT
No comments:
Post a Comment