ലോക്‌സഭാ തിരഞ്ഞെടുപ്പ്: കേരളത്തില്‍ കളമൊരുങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

ലോക്‌സഭാ തിരഞ്ഞെടുപ്പ്: കേരളത്തില്‍ കളമൊരുങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പിന് കേരളത്തിലെ മൂന്നുമുന്നണികളും അവസാനവട്ട തയ്യാറെടുപ്പിലാണ്. 20 മണ്ഡലങ്ങളിലേയും സ്ഥാനാർഥികളെ നിശ്ചയിച്ച് ഇടതുമുന്നണി ഒരടി മുന്നിലെത്തിക്കഴിഞ്ഞു. യു.ഡി.എഫിൽ ഘടകകക്ഷിയായ മുസ്ലിം ലീഗ് രണ്ട് സ്ഥാനാർഥികളെയും പ്രഖ്യാപിച്ചപ്പോൾ, സാധ്യതാ പട്ടികയുമായി കോൺഗ്രസ് നേതാക്കൾഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങുകയാണ്. കേരള കോൺഗ്രസിലും ഏക സ്ഥാനാർഥിയെ സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ഇടത്-വലത് മുന്നണികളുടെ സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷംഅന്തിമപട്ടികയ്ക്ക് രൂപം നൽകാമെന്നതാണ് എൻ.ഡി.എ.യുടെ നിലപാട് ആറ് എം.പി.മാർ, ആറ് എം.എൽ.എ.മാർ;പോരിനൊരുങ്ങി ഇടതുമുന്നണി 20 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: ഇന്നസെന്റ് ഇത്തവണ സ്വതന്ത്രനല്ല പുതുമുഖമായി മലപ്പുറത്ത് വി.പി. സാനു # ബിജു പരവത്ത് തിരുവനന്തപുരം: തിരഞ്ഞെടുപ്പുപ്രഖ്യാപനത്തിനുമുന്നേ മത്സരത്തിന് കളമൊരുക്കി ഇടതുമുന്നണി കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആറ് സിറ്റിങ് എം.പി.മാരും ആറ് എം.എൽ.എ.മാരും ഉൾപ്പെടുന്നതാണ് പട്ടിക. ലിംഗസമത്വം പ്രചാരണവിഷയമാക്കുന്ന ഇടതുമുന്നണിക്ക് രണ്ട് വനിതാസ്ഥാനാർഥികളേയുള്ളൂ. ഇത് കുറഞ്ഞുപോയോ എന്ന ചോദ്യത്തിന് രണ്ടും ജയിക്കുന്ന സീറ്റാണെന്നായിരുന്നു സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. 16 സീറ്റിൽ സി.പി.എമ്മും നാലുസീറ്റിൽ സി.പി.ഐ.യുമാണ് മത്സരിക്കുന്നത്. മറ്റുഘടകകക്ഷികൾക്കൊന്നും സീറ്റില്ല. ചാലക്കുടിയിലെ സിറ്റിങ് എം.പി. ഇന്നസെന്റ് ഇത്തവണ പാർട്ടിചിഹ്നത്തിൽ മത്സരിക്കും. കഴിഞ്ഞതവണ പൊതുസ്വതന്ത്രനായാണ് മത്സരിച്ചത്. രണ്ട് പൊതുസ്വതന്ത്രരാണ് ഇത്തവണ ഇടതുമുന്നണിക്കുള്ളത്. ഇടുക്കിയിലെ സിറ്റിങ് എം.പി. ജോയ്സ് ജോർജും പൊന്നാനിയിലെ പി.വി. അൻവറും. പാർട്ടിചിഹ്നത്തിൽ ലഭിക്കുന്ന വോട്ടുമാത്രമാണ് അതത് പാർട്ടികളുടെ വോട്ടായി കണക്കാക്കുന്നത്. അതിനാൽ, സ്വതന്ത്ര എം.പി. എന്നതിനേക്കാൾ പാർട്ടി എം.പി.മാരുണ്ടാകേണ്ടത് സി.പി.എമ്മിന് അനിവാര്യമാണ്. ജനപ്രീതിയും പിന്തുണയും വോട്ടാക്കിമാറ്റാനാണ് സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും ശ്രമം. അതുകൊണ്ട് സ്ഥാനാർഥി നിർണയത്തിൽ വലിയ പരീക്ഷണങ്ങൾക്ക് മുതിർന്നിട്ടില്ല. പൊന്നാനിയിൽ പി.വി. അൻവറിന്റെ കാര്യത്തിൽ പുനരാലോചന വേണോയെന്ന സംശയം സി.പി.എമ്മിനുണ്ടായിരുന്നു. അൻവറിന്റെ സ്വാധീനം ആരോപണത്തെ മറികടക്കാൻ പാകമുള്ളതാണെന്ന മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തൽ സംസ്ഥാനനേതൃത്വം ഒടുവിൽ അംഗീകരിച്ചു. ആഭ്യന്തരതർക്കങ്ങൾ ഒഴിവാക്കാനുള്ള കരുതലും ഇരുപാർട്ടിയും സ്വീകരിച്ചിട്ടുണ്ട്. പി.കെ. ശശി വിഷയത്തിൽ പാലക്കാട്ട് രൂപപ്പെട്ട വിഭാഗീയത തിരഞ്ഞെടുപ്പിലേക്ക് പടരാതിരിക്കാനുള്ള കാർക്കശ്യം സി.പി.എം. പുലർത്തി. ഇതുസംബന്ധിച്ച് പാർട്ടികമ്മിഷന്റെ നിഗമനങ്ങളോ അംഗങ്ങളുടെ പരാതികളോ തിരഞ്ഞെടുപ്പു തീരുമാനങ്ങളിലേക്ക് കടന്നുവന്നില്ല. തൃശ്ശൂരിൽ സ്ഥാനാർഥിയെ സംബന്ധിച്ച് സി.പി.ഐ.ക്കുള്ളിലെ അതൃപ്തി പരിഹരിക്കാനും നേതാക്കൾക്കായി. ഇവിടെ സ്ഥാനാർഥിയാകുമെന്ന് ഉയർന്നുകേട്ട പേരുകളിൽ പ്രധാനം കെ.പി. രാജേന്ദ്രന്റേതായിരുന്നു. പകരം, രാജാജി മാത്യു തോമസിനെയാണ് പാർട്ടി തീരുമാനിച്ചത്. സിറ്റിങ് എം.പി.യെ മാറ്റിയതിൽ സി.എൻ.ജയദേവനും വിഷമമുണ്ടായിരുന്നു. ഇതൊക്കെ പരിഹരിച്ച് കെ.പി. രാജേന്ദ്രനെ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പുചുമതല ഏൽപിച്ചാണ് സി.പി.ഐ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സ്ഥാനാർഥികൾ കാസർകോട് കെ.പി. സതീഷ് ചന്ദ്രൻ (സി.പി.എം.) കണ്ണൂർ പി.കെ. ശ്രീമതി (സി.പി.എം.) വടകര പി. ജയരാജൻ (സി.പി.എം.) കോഴിക്കോട് എ. പ്രദീപ് കുമാർ (സി.പി.എം.) വയനാട് പി.പി. സുനീർ (സി.പി.ഐ.) മലപ്പുറം വി.പി. സാനു (സി.പി.എം.) പൊന്നാനി പി.വി. അൻവർ (ഇടത് സ്വതന്ത്രൻ) പാലക്കാട് എം.ബി. രാജേഷ് (സി.പി.എം.) തൃശ്ശൂർ രാജാജി മാത്യു തോമസ് (സി.പി.ഐ.) ആലത്തൂർ പി.കെ. ബിജു (സി.പി.എം.) ചാലക്കുടി ഇന്നസെന്റ് (സി.പി.എം.) എറണാകുളം പി. രാജീവ് (സി.പി.എം.) ഇടുക്കി ജോയ്സ് ജോർജ് (ഇടത് സ്വതന്ത്രൻ) കോട്ടയം വി.എൻ. വാസവൻ (സി.പി.എം.) ആലപ്പുഴ എ.എം. ആരിഫ് (സി.പി.എം.) പത്തനംതിട്ട വീണാ ജോർജ് (സി.പി.എം.) കൊല്ലം കെ.എൻ. ബാലഗോപാൽ (സി.പി.എം.) മാവേലിക്കര ചിറ്റയം ഗോപകുമാർ (സി.പി.ഐ.) ആറ്റിങ്ങൽ എ. സമ്പത്ത് (സി.പി.എം.) തിരുവനന്തപുരം സി. ദിവാകരൻ (സി.പി.ഐ.) ഇനിയെല്ലാം ഹൈക്കമാൻഡ് സാധ്യതാ പട്ടികയുമായി കോൺഗ്രസ് നേതാക്കൾ ഡൽഹിക്ക് സ്ക്രീനിങ് കമ്മിറ്റിയിലേക്ക് കൂടുതൽ നേതാക്കളെ വിളിച്ചു # അനിഷ് ജേക്കബ് തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സാധ്യതാ പട്ടികയ്ക്ക് നേതൃത്വം രൂപംനൽകി. തുടർചർച്ചകളും സ്ഥാനാർഥി നിർണയവും ഡൽഹിയിൽ കേന്ദ്ര സ്ക്രീനിങ് കമ്മിറ്റിയിൽ നടക്കും. ഇന്ദിരാഭവനിൽ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നടത്തിയ ചർച്ചയിലാണ് പട്ടികയ്ക്ക് രൂപമായത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഡൽഹിയിൽ നടക്കുന്ന സ്ക്രീനിങ് കമ്മിറ്റിയിലേക്ക് കെ.പി.സി.സി. മുൻ പ്രസിഡന്റുമാരായ വി.എം. സുധീരൻ, എം.എം. ഹസൻ, പ്രചാരണ സമിതി അധ്യക്ഷൻ കെ. മുരളീധരൻ, വി.ഡി. സതീശൻ, പി.ജെ. കുര്യൻ, യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹനാൻ എന്നിവരെയും വിളിച്ചിട്ടുണ്ട്. കൂടാതെ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കളും പങ്കെടുക്കും. ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവർ മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാടായിരിക്കും നിർണായകം. ഇവർ മത്സരിക്കുന്നപക്ഷം അതിനനുസരിച്ച് മാറ്റം പട്ടികയിൽ ഉണ്ടാകും. കാസർകോട് പി.സി. വിഷ്ണുനാഥിനെ നിർത്തിയൊരു പരീക്ഷണം നേതൃത്വത്തിന്റെ ആലോചനയിലുണ്ട്. സാമുദായിക സന്തുലനവും സ്ഥാനാർഥി നിർണയത്തിൽ പ്രധാനമാകും. ആലപ്പുഴയിൽ വേണുഗോപാൽ ഇല്ലെങ്കിൽ സുധീരനെ കളത്തിലിറക്കണമെന്ന അഭിപ്രായം കൂടിയാലോചനയിലുണ്ടായി. ഇവർ രണ്ടുപേരുമില്ലെങ്കിൽ പകരം പേര് അപ്പോൾ ആലോചിക്കാമെന്നാണ് ധാരണ. വടകരയിൽ മുല്ലപള്ളി രാമചന്ദ്രനില്ലെങ്കിൽ ടി. സിദ്ദിഖിനെ നിർത്തണമെന്നും അഭിപ്രായമുണ്ടായി. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം തിരുവനന്തപുരം-ശശി തരൂർ മാവേലിക്കര- കൊടിക്കുന്നിൽ സുരേഷ് പത്തനംതിട്ട- ആന്റോ ആന്റണി ആലപ്പുഴ- കെ.സി. വേണുഗോപാൽ എറണാകുളം - കെ.വി. തോമസ് വടകര- മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് - എം.കെ. രാഘവൻ ആറ്റിങ്ങൽ - അടൂർ പ്രകാശ് ഇടുക്കി - ജോസഫ് വാഴയ്ക്കൻ/ഡീൻ കുര്യാക്കോസ് ചാലക്കുടി - ബെന്നി ബെഹനാൻ/കെ.പി. ധനപാലൻ/ടി.എൻ. പ്രതാപൻ തൃശ്ശൂർ- ഡോ. നിജി ജസ്റ്റിൻ/ ടി.എൻ. പ്രതാപൻ പാലക്കാട്- വി.കെ. ശ്രീകണ്ഠൻ/ഷാഫി പറമ്പിൽ ആലത്തൂർ - സുനിൽ ലാലൂർ/കെ.എ. തുളസി വയനാട് -ഷാനിമോൾ ഉസ്മാൻ/ടി. സിദ്ദിഖ് കണ്ണൂർ - കെ. സുധാകരൻ കാസർകോട്- സുബ്ബറായ്/എ.പി. അബ്ദുള്ളക്കുട്ടി/പി.സി. വിഷ്ണുനാഥ്. content highlights:kerala loksabha election 2019, ldf, udf


from mathrubhumi.latestnews.rssfeed https://ift.tt/2tXwJv8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages