കോഴിക്കോട്: എ.കെ.ജി.ക്കുശേഷം കേരളീയ ജനഹൃദയങ്ങളിൽ ഏറ്റവും ഇടം നേടാൻ കുമ്മനം രാജശേഖരനുകഴിഞ്ഞിട്ടുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. 40 വർഷത്തെ സംശുദ്ധ പൊതുജീവിതവും രാഷ്ടീയത്തിനതീതമായി പരിസ്ഥിതി പ്രശ്നങ്ങളിൽ നിരന്തര ഇടപെടലും നടത്തിയ ആളാണ് കുമ്മനം. യു.ഡി.എഫും എൽ.ഡി.എഫും ക്രിമിനൽ കേസ് പ്രതികളെയാണ് സ്ഥാനാർഥികളാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗുരുതര കുറ്റകൃത്യത്തിന് വിചാരണയിലുള്ളവരെയും കുറ്റപത്രം കൈപ്പറ്റിയവരെയും സ്ഥാനാർഥികളാക്കുന്നത് ജനാധിപത്യത്തോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂർ ആത്മഹത്യാപ്രേരണ, കൊലപാതക ശ്രമം എന്നിങ്ങനെ കുറ്റാരോപിതനാണ്. കെ.സി. വേണുഗോപാൽ തന്നെ പീഡിപ്പിച്ചുവെന്ന് സോളാർ കേസിലെ പ്രതി സത്യവാങ്മൂലം കൊടുത്തിട്ടുണ്ട്. പി. ജയരാജൻ രണ്ടു കൊലക്കേസിൽ വിചാരണ നേരിടുന്നു. രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ ഏജൻസി പ്രതിസ്ഥാനത്തു നിർത്തിയയാളാണ് വടകരയിലെ സ്ഥാനാർഥി. സി.പി.എമ്മിന്റെ മറ്റൊരു സ്ഥാനാർഥിയായ പി.വി. അൻവർ വലിയ കൈയേറ്റക്കാരനാണെന്നും രമേശ് ആരോപിച്ചു. content highlights:m t ramesh on kummanam rajasekharan
from mathrubhumi.latestnews.rssfeed https://ift.tt/2EZch3k
via
IFTTT
No comments:
Post a Comment