കോഴിക്കോട്: നിലവിലുള്ള എം.പി.മാർ മണ്ഡലം പരസ്പരം വെച്ചുമാറണമെന്ന ആവശ്യം ചർച്ചയ്ക്കൊടുവിൽ മുസ്ലിം ലീഗ് നേതൃയോഗം തള്ളി. പൊന്നാനിയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ നിർത്തി ഇ.ടി. മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റാനായിരുന്നു പാർട്ടിക്കുള്ളിൽനിന്നുള്ള ശക്തമായ സമ്മർദം. പൊന്നാനിയിലേക്ക് മാറ്റുകയാണെങ്കിൽ മത്സരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി ശക്തമായ നിലപാടെടുത്തു. ഇതോടെ അത്തരമൊരു ആലോചന വേണ്ടെന്നുവെച്ചു. കഴിഞ്ഞദിവസം മലപ്പുറത്ത് ഉന്നതാധികാര സമിതി ചേർന്ന് സീറ്റിന്റെ കാര്യത്തിൽ ഏകദേശ ധാരണയായിരുന്നു.പൊന്നാനിയിൽ താങ്കളെ മത്സരിപ്പിക്കാൻ പാർട്ടിക്കുള്ളിൽനിന്ന് ആവശ്യമുയർന്നിരുന്നല്ലോ എന്ന ചോദ്യത്തിന് അത്തരമൊരു ചർച്ചയ്ക്കുപോലും പ്രസക്തിയില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. രാജ്യസഭാ സീറ്റ് വാഗ്ദാനത്തിൽ ലീഗ് തൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. ശക്തികേന്ദ്രങ്ങളിൽ പാർട്ടി മത്സരിക്കാൻ തയ്യാറാവണമെന്നും പ്രവർത്തകസമിതിയോഗത്തിൽ ആവശ്യമുയർന്നു. എന്നാൽ, രാജ്യസഭാ സീറ്റിൽ തൃപ്തരാവണമെന്നാണ് നേതാക്കൾ നൽകിയ മറുപടി. പാർട്ടി അർപ്പിച്ച ദൗത്യം സന്തോഷപൂർവം ഏറ്റെടുക്കുന്നെന്ന് ഇ.ടി. മുഹമ്മദ് ബഷീറും പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് കെ.എം. ഖാദർമൊയ്തീൻ, കെ. പി.എ. മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഇ.ടി. മുഹമ്മദ് ബഷീർ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി. നിലവിൽ പൊന്നാനിയിൽ നിന്നുള്ള ലോക്സഭാംഗം. മലപ്പുറം വാഴക്കാട് സ്വദേശിയാണ് ഇൗ എഴുപത്തിമൂന്നുകാരൻ. നാലുവട്ടം എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ടു. 1991-96 മന്ത്രിസഭയിലും 2004-06 കാലഘട്ടത്തിലും വിദ്യാഭ്യാസമന്ത്രി. 2009 മുതൽ ലോക്സഭാംഗം പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി. ഇ. അഹമ്മദിന്റെ നിര്യാണത്തെത്തുടർന്ന് 2017-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 68-കാരനായ കുഞ്ഞാലിക്കുട്ടി നിലവിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയാണ്. മലപ്പുറം ഊരകം സ്വദേശി. ഏഴുവട്ടം നിയമസഭാംഗം. അഞ്ചുവട്ടമായി 14 വർഷം മന്ത്രി. content highlights:kunjalikkutty ponnani loksabha contituency
from mathrubhumi.latestnews.rssfeed https://ift.tt/2NUPZ5Y
via
IFTTT
No comments:
Post a Comment