തീവണ്ടിയിലെ അമിത നിരക്ക് യാത്രക്കാരെ അകറ്റുന്നു; വരുമാനം കൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

തീവണ്ടിയിലെ അമിത നിരക്ക് യാത്രക്കാരെ അകറ്റുന്നു; വരുമാനം കൂടി

ചെന്നൈ: തത്കാൽ, പ്രീമിയംതത്കാൽ നിരക്കിലുള്ള ടിക്കറ്റ് ഏർപ്പെടുത്തിയതും സുവിധ പ്രത്യേക തീവണ്ടികളും യാത്രക്കാരെ അകറ്റുന്നതായി കണക്കുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മാത്രം 134.7 കോടി യാത്രക്കാരാണ് കുറഞ്ഞത്. ശതാബ്ദി, രാജധാനി തുടങ്ങിയ നിരക്ക് കൂടിയ തീവണ്ടികൾ വ്യാപകമാക്കുകയും നിലവിലുള്ള തീവണ്ടികളിൽ തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾ എർപ്പെടുത്തുകയും ചെയ്തതോടെ യാത്രക്കാർ ചുവട് മാറ്റുകയാണ്. പ്രത്യേക തീവണ്ടികളായി അമിത നിരക്ക് ഈടാക്കുന്ന സുവിധയും സ്പെഷ്യൽ ഫെയർ തീവണ്ടികളും മാത്രം ഓടിച്ചതും യാത്രക്കാരുടെ എണ്ണം കുറയാൻ കാരണമായി.സുവിധ തീവണ്ടിയിലെ നിരക്ക് പലപ്പോഴും വിമാന ടിക്കറ്റിന് സമമാണ്. ടിക്കറ്റിന്റെ അടിസ്ഥാന വില കൂട്ടാതെ വരുമാനം കൂട്ടാൻ റെയിൽവേ കുറുക്ക് വഴികൾ തേടിയതാണ് പ്രത്യേക തീവണ്ടികൾ ഓടിച്ചിട്ടും യാത്രക്കാർ കുറയാൻ കാരണമായത്.2013-14 സാമ്പത്തിക വർഷത്തിൽ 842.5 കോടിപേർ യാത്ര ചെയ്തിരുന്ന സ്ഥാനത്ത് 2018-19 സാമ്പത്തിക വർഷത്തിൽ ജനുവരിയുള്ള കാലയളവിൽ 707.8 കോടി പേർ മാത്രമാണ് യാത്ര ചെയ്തത്. പക്ഷേ 2103-14 വർഷത്തിൽ 36,532.25 കോടി രൂപയായിരുന്നു വരുമാനമെങ്കിൽ 2018-2019 സാമ്പത്തിക വർഷത്തിൽ ജനുവരിവരെയുള്ള കാലയളവിൽ ഇത് 42,549.74 കോടി രൂപയായി ഉയർന്നു. എന്നാൽ ചരക്കുഗതാഗതത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 1.65 ലക്ഷം കോടി രൂപയുടെ വരുമാനം ലഭിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ 10 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. എക്സ്‌പ്രസ് തീവണ്ടികൾ എൽ.എച്ച്.ബി.(ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറ്റുമ്പോൾ ഒരോ തീവണ്ടികളിലും രണ്ട് സ്ലീപ്പർ കോച്ചുകൾ വീതം എടുത്ത് കളഞ്ഞിരുന്നു. ബെംഗളൂരു-എറണാകുളം, ചെന്നൈ- തിരുവനന്തപുരം റൂട്ടുകൾ നല്ല തിരക്ക് അനുഭവപ്പെടുന്നവയാണെങ്കിലും പുതിയ പ്രതിദിന തീവണ്ടികൾ പ്രഖ്യാപിക്കാൻ റെയിൽവേ തയ്യാറല്ല. അതു പോലെ പാതയിരട്ടിപ്പ് പൂർത്തിയായ തമിഴ്‌നാട്ടിലെ പല റൂട്ടുകളിലും പുതിയ തീവണ്ടികൾ പ്രഖ്യാപിക്കാനും നടപടിയുണ്ടാക്കിയില്ല.റെയിൽവേയ്ക്ക് പ്രത്യേകമായി ബജറ്റ് അവതരണം നിർത്തലാക്കിയത് വികസന പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. 1924 മുതൽ 2016-വരെ റെയിൽവേയ്ക്ക് പ്രത്യേകം ബജറ്റ് അവതരിപ്പിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2C6Yczd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages