വയനാട്ടില്‍ വെടിയേറ്റ് മരിച്ചത് മാവോവാദി നേതാവ് സി.പി.ജലീല്‍; പ്രദേശം പോലീസ് വലയത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

വയനാട്ടില്‍ വെടിയേറ്റ് മരിച്ചത് മാവോവാദി നേതാവ് സി.പി.ജലീല്‍; പ്രദേശം പോലീസ് വലയത്തില്‍

ലക്കിടി: വയനാട് ലക്കിടിയിൽ സ്വകാര്യ റിസോർട്ടിന് സമീപം മാവോവാദികളും തണ്ടർബോൾട്ടും തമ്മിൽ ബുധനാഴ്ച രാത്രി ആരംഭിച്ച വെടിവെപ്പ് വ്യാഴാഴ്ച പുലർച്ചെ നാലര വരെ നീണ്ടു നിന്നതായി റിപ്പോർട്ട്. അവസാനമായി വെടിയൊച്ച കേട്ടത് നാലരയോടെയാണെന്നാണ് നാട്ടുകാർ പറഞ്ഞു. വെടിവെപ്പിൽ കൊല്ലപ്പെട്ടയാൾ മാവോവാദി നേതാവ് സി.പി.സി.പി.ജലീലാണെന്നാണ് സൂചന. സബ് കളക്ടർ എൻ.എസ്.കെ.ഉമേഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പുലർച്ചയോടെ ലക്കിടിയിലേക്ക് കൂടുതൽ പോലീസ് സംഘമെത്തി. കണ്ണൂർ റെയ്ഞ്ച് ഐജിയും വയനാട്ടിലെത്തിയിട്ടുണ്ട്. ജില്ലാകളക്ടറുടെ സാന്നിധ്യത്തിൽ ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരുകയാണ്. കണ്ണൂർ റെയ്ഞ്ച് ഐജിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പോലീസുകാർക്കും ആർക്കും പരിക്കില്ല. ആദ്യം മാവോവാദികളാണ് വെടിയുതിർത്തത്. നിലവിൽ ആരും പോലീസിന്റെ കസ്റ്റഡിയിൽ ഇല്ലെന്നും ഐജി.ബല്റാം ഉപാധ്യായ പറഞ്ഞു.മരിച്ചയാളെ കുറിച്ച് വിവരങ്ങൾ ശേഖരിക്കുകയാണെന്ന് ഐജി വ്യക്തമാക്കി. മുപ്പതോളം വരുന്ന തണ്ടർബോൾട്ട് സംഘം ഇപ്പോഴും കാട്ടിൽ തുടരുകയാണ്. റിസോർട്ടുലുള്ളവരോട് പണം ആവശ്യപ്പെട്ടെത്തിയ മാവോവാദി സംഘത്തിൽ ആയുധധാരികളായ അഞ്ച് പേരുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. റിസോർട്ടിന് സമീപത്ത് തന്നെയാണ് സി.പി.ജലീലിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.സംഘം സമീപത്തെ കാട്ടിലേക്ക് ഓടിയൊളിക്കുന്നതിനിടെയാണ്വെടിയേറ്റത്. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. പ്രദേശം പൂർണ്ണമായും പോലീസ് വലയത്തിലാണ്. ബുധനാഴ്ച രാത്രി മാവോവാദികൾ എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസും തണ്ടർബോൾട്ടും പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു. രാത്രി ഒമ്പതുമണിയോടെ റിസോർട്ടിനുസമീപത്ത് മാവോവാദികൾ എത്തുകയും റിസോർട്ടിലുള്ളവരോട് പണം ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. തുടർന്നായിരുന്നു ഏറ്റുമുട്ടൽ. തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.നിലവിൽ ഗതാഗതം സാധാരണ നിലയിലാണ്. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ മുമ്പും സായുധരായ മാവോവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വൈത്തിരി, സുഗന്ധഗിരി, അമ്പ തുടങ്ങിയ പ്രദേശങ്ങളിൽ ദിവസങ്ങൾക്കുമുമ്പേ മാവോവാദികൾ എത്തിയതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. Content Highlights:encounter between thunder bolt and maoists in wayanad


from mathrubhumi.latestnews.rssfeed https://ift.tt/2XCxY0F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages