കാലിഫോർണിയ: ആറാം ഇന്ത്യൻ വെൽസ് ടെന്നീസ് കിരീടമെന്ന റോജർ ഫെഡററുടെ മോഹം തകർത്ത് ഓസ്ട്രിയൻ താരം ഡൊമിനിക് തിയെം. ഞായറാഴ്ച നടന്ന ഫൈനലിൽ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചടിച്ച ഡൊമിനിക്3-6, 6-3, 7-5 എന്ന സ്കോറിനാണ് മുൻ ലോക ഒന്നാം നമ്പർ താരത്തെ പരാജയപ്പെടുത്തിയത്. ലോക എട്ടാം നമ്പർ താരമായ 25-കാരന്റെ ആദ്യ എ.ടി.പി മാസ്റ്റേഴ്സ് 1000 കിരീടമാണിത്. 1997-ൽ തോമസ് മസ്റ്റർ മിയാമിയിൽ കിരീടം നേടിയ ശേഷം മാസ്റ്റേഴ്സ് 1000 കിരീടം നേടുന്ന ആദ്യ ഓസ്ട്രിയൻ താരമാണ് ഡൊമിനിക്. രണ്ടു മണിക്കൂറും രണ്ടു മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു താരത്തിന്റെ വിജയം. മുൻപ് നടന്ന രണ്ട് മാസ്റ്റേഴ്സ് ഫൈനലുകളിലും പരാജയപ്പെട്ടതിന്റെ ക്ഷീണം തീർക്കാനും ഡൊമിനിക്കിനായി. കരിയറിൽ ഫെഡറർക്കെതിരേ നടന്ന അഞ്ചു ഏറ്റുമുട്ടലുകളിൽ ഡൊമിനിക് നേടുന്ന മൂന്നാമത്തെ വിജയമാണിത്. അതേസമയം ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഫെഡറർ ഇന്ത്യൻ വെൽസ് ഫൈനിൽ പരാജയപ്പെടുന്നത്. Content Highlights: dominic thiem rallies to deny roger federer sixth atp indian wells masters title
from mathrubhumi.latestnews.rssfeed https://ift.tt/2TShodV
via
IFTTT
No comments:
Post a Comment