2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന്വ്യക്തമാക്കി നടി മാധുരി ദീക്ഷിത്. പൂനെയിൽ ബി ജെ പി സ്ഥാനാർഥിയായി മാധുരിയെത്തിയേക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും മാധുരി ഐ എ എൻ എസിനോട് വ്യക്തമാക്കി. അത് വെറും അപവാദമാണ്. ഒരു രാഷ്ട്രീയ പാർട്ടിയെയും പിൻതുണച്ച് താൻ മത്സരിക്കുന്നില്ല. അത്തരം സംശയങ്ങൾക്ക് ഞാൻ മുമ്പെ തന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഞാനുൾപെടെ മൂന്ന് പേരെക്കുറിച്ച് അപവാദങ്ങളുണ്ടായിരുന്നു. എന്റെ കാര്യത്തിൽ വ്യക്ത വരുത്തിയെന്നാണ് കരുതുന്നത്. അഭിഷേക് വർമന്റെ കളങ്ക് ആണ് മാധുരിയുടെതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ഇരുപതു വർഷങ്ങൾക്കു ശേഷം സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് കളങ്ക്. Content Highlights:actress Madhuri Dixit not into on 2019 Lok Sabha elections as BJP candidate
from mathrubhumi.latestnews.rssfeed https://ift.tt/2HNQTkd
via
IFTTT
No comments:
Post a Comment