മുംബൈ: സാമ്പത്തിക വർഷത്തെ അവസാന വ്യാപാര ദിനത്തിൽ ഓഹരി സൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 180 പോയന്റ് ഉയർന്ന് 38726ലും നിഫ്റ്റി 51 പോയന്റ് നേട്ടത്തിൽ 11621ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 799 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 283 ഓഹരികൾ നഷ്ടത്തിലുമാണ്. എച്ച്പിസിഎൽ, വേദാന്ത, ഐഒസി, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐഷർ മോട്ടോഴ്സ്, ഗെയിൽ, ബജാജ് ഓട്ടോ, പവർ ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ഐടിസി, ആകിസസ് ബാങ്ക്, സിപ്ല, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, ഊർജം, എനർജി, ഇൻഫ്ര, ഐടി, ഫാർമ, വാഹനം എന്ന വിഭാഗങ്ങളിലേതടക്കം മിക്കവാറും സെക്ടറുകൾ നേട്ടത്തിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2UhRn86
via
IFTTT
No comments:
Post a Comment