മകൾ കയറിയില്ല, അമ്മ സ്കൂട്ടർ ഓടിച്ചുപോയി; അപകടത്തിൽപ്പെട്ടു, ഒടുവിൽ ആശ്വാസം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

മകൾ കയറിയില്ല, അമ്മ സ്കൂട്ടർ ഓടിച്ചുപോയി; അപകടത്തിൽപ്പെട്ടു, ഒടുവിൽ ആശ്വാസം

തോപ്പുംപടി: മകൾ പിന്നിൽ കയറിയെന്ന് കരുതി അമ്മ സ്കൂട്ടർ ഓടിച്ചുപോയി. പിന്നാലെ ഓടി വിളിച്ചിട്ടും അമ്മ കേട്ടില്ല. തോപ്പുംപടി പാലത്തിന് കിഴക്ക് ഭാഗത്താണ് സംഭവം. പമ്പിൽ പെട്രോൾ അടിക്കുന്ന സമയത്താണ് കുട്ടി സ്കൂട്ടറിൽ നിന്നിറങ്ങിയതത്രെ. സ്കൂട്ടറിന് പിന്നാലെ ഓടിയ കുട്ടിയെക്കണ്ട് ഒരു ബൈക്കുകാരൻ കാര്യം തിരക്കി. ഉടനെ അമ്മയുടെ മൊബൈൽ നമ്പർ വാങ്ങി, ബൈക്ക് യാത്രക്കാരൻ വിളിച്ചു. ഒരുപാട് തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. ഉടനെ കുട്ടിയുടെ മറ്റൊരു ബന്ധുവിനെ വിളിച്ച് വിവരം പറഞ്ഞു. ഇതിനിടയിൽ സ്കൂട്ടർ ഓടിച്ചുപോയ അമ്മ കുണ്ടന്നൂരിനടുത്ത് ചെറിയ അപകടത്തിൽപ്പെട്ടു. അപ്പോഴാണ് കുട്ടി ഒപ്പമില്ലെന്ന് അമ്മയറിയുന്നത്. ഭാഗ്യത്തിന് അപകടത്തിൽ കാര്യമായ പരിക്കൊന്നുമുണ്ടായില്ല. കുട്ടിയെ കാണാതായ അമ്മ പരിഭ്രാന്തിയിലായി. സംശയം തോന്നിയതോടെ, മറ്റൊരു വാഹനത്തിൽ ഇവർ പെട്രോൾ പമ്പിനടുത്തേക്ക് എത്തി. അപ്പോഴാണ് ബൈക്ക് യാത്രക്കാരനൊപ്പം നിൽക്കുന്ന കുട്ടിയെ കാണുന്നത്. കുട്ടിയെ ബൈക്കുകാരൻ അമ്മയെ ഏൽപ്പിച്ചു. മൊബൈൽ ഫോൺ സ്കൂട്ടറിന്റെ ഡിക്കിയിൽ വച്ചതിനാലാണ് കേൾക്കാതെ പോയതെന്നും അമ്മ പറഞ്ഞു. നേവൽ ബെയ്സിലെ കേന്ദ്രീയ വിദ്യാലയത്തിൽ എട്ടാം ക്ലാസിൽ പഠിക്കുകയാണ് കുട്ടി. content highlights:scooter,thoppumpadi


from mathrubhumi.latestnews.rssfeed https://ift.tt/2YGHWyC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages