ജയ്പുർ: പ്രധാനമന്ത്രിയെ കൊല്ലാനുള്ള ക്വട്ടേഷൻ ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഫെയ്സ്ബുക്കിലൂടെ തട്ടിവിട്ട യുവാവ് രാജസ്ഥാനിൽ അറസ്റ്റിലായി. 31-കാരനായ നവീൻകുമാർ യാദവിനെയാണ് ബജാജ് നഗർ പോലീസ് അറസ്റ്റുചെയ്തത്. 'മോദിയെ കൊല്ലാനുള്ള കരാർ നൽകാൻ ആരെങ്കിലുമുണ്ടോ? എന്റെ കൈവശം അതിനായുള്ള നല്ലൊരു പദ്ധതിയുണ്ട്'- മാർച്ച് 26-ന് നവീൻ തന്റെ ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു. പോസ്റ്റ് പിന്നീട് പിൻവലിച്ചെങ്കിലും അപ്പോഴേക്കും പോലീസിൽ പരാതിയെത്തിയിരുന്നു. പ്രകോപനകരമായ പ്രസ്താവന, പൊതുസമാധാനം തകർക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തതായി എസ്.ഐ. മാനവേന്ദ്ര സിങ് അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ നിരാശനായതിനാലാണ് താൻ ഇത്തരത്തിൽ അഭിപ്രായം പറഞ്ഞതെന്നാണ് യുവാവ് പോലീസിനു നൽകിയ മൊഴി. Content Highlights:Life Threaten Facebook Post Against PM
from mathrubhumi.latestnews.rssfeed https://ift.tt/2U3wgXP
via
IFTTT
No comments:
Post a Comment