മ്യൂണിക്ക്: ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബ്ബുകളുടെ കുതിപ്പ് തുടരുന്നു. ജർമ്മനിയിലെ കരുത്തരായ ബയറൺ മ്യൂണിക്കിനെ തോൽപ്പിച്ച് ലിവർപൂൾ ക്വാർട്ടറിലേക്ക് മുന്നേറി. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദ മത്സരം ഗോൾരഹിത സമനിലയായിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം പാദത്തിൽ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യത്തിൽ വിജയിച്ച് ബയറൺ മ്യൂണിക്ക് ക്വാർട്ടറിലേക്ക് മുന്നേറുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ബയറൺ മ്യൂണിക്കിനെ അവരുടെ ഗ്രൗണ്ടിൽ ലിവർപൂൾ 3-1ന് തകർത്തു. 26-ാം മിനിറ്റിൽ സാദിയോ മാനേയുടെ ഗോളിൽ ലിവർപൂൾ ലീഡെടുത്തു. വാൻ ഡെക് നൽകിയ പാസ് സ്വീകരിച്ച മാനെ ഗോൾകീപ്പർ മാനുവൽ ന്യൂയറിനെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. എന്നാൽ 39-ാം മിനിറ്റിൽ സെൽഫ് ഗോളിന്റെ രൂപത്തിൽ ബയറൺ ലിവർപൂളിനെ ഒപ്പം പിടിച്ചു. ഗ്നാബിറയുടെ ഷോട്ട് മാറ്റിപ്പിന്റെ കാലിൽ തട്ടി ലിവർപൂളിന്റെ വലയിലേക്ക് വീഴുകയായിരുന്നു. ഇതോടെ സ്കോർ 1-1 ആയി. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ ലിവർപൂളിന് അനുകൂലമായി. കോർണറിൽ നിന്ന് വാൻഡെക് ലിവൽപൂളിന് ലീഡ് നൽകി. 83-ാം മിനിറ്റിൽ മാനേ രണ്ടാം ഗോൾ കണ്ടെത്തിയതോടെ ലിവർപൂൾ വിജയമുറപ്പിച്ചു. സലാ നൽകിയ മനോഹരമായൊരു പാസ്സിൽ ഹെഡ് ചെയ്തായിരുന്നു മാനേയുടെ ഗോൾ. ലിവർപൂളിന്റെ വിജയത്തോടെ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിൽ നാല് ഇംഗ്ലീഷ് ടീമുകളായി. നേരത്തേ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം എന്നിവരും ക്വാർട്ടറിൽ എത്തിയിരുന്നു. Content Highlights: Liverpool beat Bayern Munich at the Allianz Arena and reach the Champions League quarter finals
from mathrubhumi.latestnews.rssfeed https://ift.tt/2HxAKys
via
IFTTT
No comments:
Post a Comment