മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

വാഷിങ്ടൺ: മനുഷ്യാവകാശ ലംഘനങ്ങളുടേ പേരിൽ ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിൽ ചൈന ആരെയും വെല്ലുവിളിക്കുമെന്നുംചൈനയിലെ മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരെ ഏറ്റവും വലിയ അടിച്ചമർത്തലാണ് ഭരണകൂടം നടത്തുന്നതെന്നും പോംപിയോ അഭിപ്രായപ്പെട്ടു. 10 ലക്ഷത്തിലധികം മുസ്ലീം ന്യൂനപക്ഷങ്ങളും ഖസാക്കുകളും ചൈനയിൽ ജയിലറകളിലാണ്. ടിബറ്റിന്റെ സ്വാതന്ത്ര്യ സമരത്തിനെതിരെ ചൈന നടത്തുന്ന അടിച്ചമർത്തൽ ശ്രമം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. തടവിലുള്ളവരെ ചൈന പീഡിപ്പിച്ച് കൊലപ്പെടുത്തുകയാണനെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ട് വ്യക്തമാക്കി. 2018 ൽ ചൈനയിൽ തടവിലാക്കപ്പെട്ട ന്യൂനപക്ഷങ്ങളുടെ എണ്ണം റെക്കോർഡ് വർധനവിലെത്തി. ഇവരെ ക്യാമ്പുകളിൽ തടവിൽ താമസിപ്പിച്ച് അവരുടെ മതപരവും വംശീയവുമായ വ്യക്തിത്വങ്ങളെ ഇല്ലാതാക്കുകയാണ്. ചൈനക്ക് പുറമെ ഇറാൻ, ദക്ഷിണ സുഡാൻ, നിക്കരാഗ്വേ എന്നിവയാണ് ഏറ്റവും കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന രാജ്യങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പർട്ട്മെന്റ് വലിയ പങ്ക് വഹിക്കുന്നു. അമേരിക്കയുടെ സ്വാധിനം ഉപയോഗിച്ച് ലോക രാഷ്ട്രങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട മനുഷ്യാവകാശ പരിപാലനം നടപ്പിലാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പോംപിയോ വ്യക്തമാക്കി. content highlights:China is in a League of its Own When it Comes to Human Rights Violations says US


from mathrubhumi.latestnews.rssfeed https://ift.tt/2CneCDD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages