ഹൈടെക് തട്ടിപ്പ്; അക്കൗണ്ടിൽനിന്ന് അരലക്ഷം തട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

ഹൈടെക് തട്ടിപ്പ്; അക്കൗണ്ടിൽനിന്ന് അരലക്ഷം തട്ടി

തൃശ്ശൂർ:ഹൈടെക് തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ടിൽനിന്ന് അരലക്ഷം രൂപ തട്ടി. എ.ടി.എം. കാർഡ് നമ്പറോ അക്കൗണ്ട് വിവരങ്ങളോ ഒ.ടി.പി. നമ്പറോ കൈമാറാതെയാണ് ഇത്രയും തുക നഷ്ടമായത്. കോഴിക്കോട് യു.എൽ. സൈബർ പാർക്ക് ഡയറക്ടറും പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. ടി.പി. സേതുമാധവന്റെ അക്കൗണ്ടിൽനിന്നാണ് രണ്ടുതവണയായി 49,920 രൂപ തട്ടിയത്. ബുധനാഴ്ച രാവിലെ പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് ബസിൽ വരുകയായിരുന്ന സേതുമാധവന് 9.30-ഓടെ ഒരു മൊബൈൽ നമ്പറിൽ നിന്ന് കോൾ വന്നു. ബാങ്കിൽനിന്നാണെന്നും എ.ടി.എം. കാർഡിന്റെ അവസാന മൂന്നക്ക നമ്പർ പറഞ്ഞുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, സേതുമാധവൻ ഇത് പറയാൻ തയ്യാറായില്ല. തുടർന്ന് ഫോൺ കട്ടായി. അഞ്ചു മിനിറ്റിനു ശേഷം അക്കൗണ്ടിൽനിന്ന് 20 രൂപ പിൻവലിച്ചതായി മൊബൈലിൽ സന്ദേശമെത്തി. തൊട്ടുപിന്നാലെ 49,900 രൂപ പിൻവലിച്ചതായും സന്ദേശം ലഭിച്ചു. ഓൺലൈൻ പണമിടപാട് സംവിധാനമായ 'ഫ്യൂച്ചർ പേ' യിലേക്കാണ് പണം പോയിരിക്കുന്നതെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. കോൾ വന്ന നമ്പറിലേക്ക് തിരിച്ചുവിളിക്കാൻ നോക്കിയപ്പോൾ അത് സ്വിച്ച് ഓഫ് ആയിരുന്നു. എസ്.ബി.ഐ. തൃശ്ശൂർ പൂങ്കുന്നം ശാഖയിലാണ് സേതുമാധവന്റെ അക്കൗണ്ട്. ഉടൻതന്നെ ബാങ്കിലെത്തി പരാതിനൽകുകയും എ.ടി.എം. കാർഡ്, ഓൺലൈൻ ഇടപാട് എന്നീ സേവനങ്ങൾ റദ്ദാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബാങ്ക് അധികൃതർ 'ഫ്യൂച്ചർ പേ' ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ റാഞ്ചിയിൽനിന്നാണ് പണം പിൻവലിച്ചിരിക്കുന്നതെന്ന് അറിയാൻ സാധിച്ചു. ഓൺലൈൻ ടിക്കറ്റ് എടുക്കുന്നതും ഇ-കൊമേഴ്സ് ഇടപാടുകളും സ്ഥിരമായി നടത്താറുണ്ടെന്ന് ഡോ. സേതുമാധവൻ പറഞ്ഞു. ബാങ്ക് അക്കൗണ്ട് മൊബൈലുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. ഇക്കാര്യങ്ങൾ സ്ഥിരമായി നിരീക്ഷിച്ച ശേഷമായിരിക്കണം തട്ടിപ്പ് നടത്തിയിരിക്കുന്നത്. തട്ടിപ്പിന്റെ പുതുരൂപമെന്ന് സൈബർ പോലീസ് അടുത്ത കാലത്തായി കണ്ടുവരുന്ന പുതിയ തട്ടിപ്പാണിതെന്ന് സൈബർ പോലീസ് അധികൃതർ വ്യക്തമാക്കി. ബാങ്ക് ഇടപാടുകാരന്റെ സമ്മതമില്ലാതെയും അറിയാതെയും അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കൽ വ്യാപകമാകാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ എങ്ങനെ നടക്കുന്നു എന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. ഇടപാടുകാരന്റെ അക്കൗണ്ട്, വ്യക്തിപരമായ വിവരങ്ങൾ എന്നിവ മുൻകൂട്ടി ലഭിക്കാതെ ഇത്തരത്തിൽ പണംതട്ടൽ സാധ്യമല്ല. ഇത് എവിടെ നിന്ന് ചോരുന്നു എന്ന് കണ്ടെത്തണം. വിവിധ ആപ്പുകളേക്കാൾ ഇന്റർനെറ്റ് ബാങ്കിങ് ഇപ്പോൾ കുറേക്കൂടി സുരക്ഷിതമാണെന്നും സൈബർ പോലീസ് അധികൃതർ വ്യക്തമാക്കി. എ.ടി.എം., ഒ.ടി.പി. നമ്പറുകൾ പറഞ്ഞുകൊടുക്കാതെയോ ഇടപാടുകാരന്റെ സമ്മതമില്ലാതെയോ ആണ് പണം നഷ്ടമാകുന്നതെങ്കിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകണം. പ്രസ്തുത പരാതിയുടെ പകർപ്പോടു കൂടി വേണം ബാങ്കിന് പരാതി നൽകാൻ. ഒരു മാസത്തിനുള്ളിൽ നടപടിയില്ലെങ്കിൽ ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിച്ച് നീതി തേടാൻ ഇടപാടുകാരന് അവകാശമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2Hhoz9L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages