ഉത്തരക്കടലാസ് മൂല്യനിർണയം നടത്താത്ത ആറ് അധ്യാപകർക്ക് നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

ഉത്തരക്കടലാസ് മൂല്യനിർണയം നടത്താത്ത ആറ് അധ്യാപകർക്ക് നോട്ടീസ്

തേഞ്ഞിപ്പലം: ഉത്തരക്കടലാസ് മൂല്യനിർണയം നടത്താതെ തിരിച്ചേൽപ്പിച്ച ആറ് അധ്യാപകർക്ക് കാലിക്കറ്റ് സർവകലാശാല മെമ്മോ അയക്കും. തൃശ്ശൂർ ശ്രീ കേരള വർമ കോളേജിലെ ആറ് അധ്യാപകരാണ് നിസ്സഹകരിച്ചത്. ദീപ നിശാന്ത്, ഡോ. എം.ആർ. രാജേഷ്, പ്രിയ വർഗീസ്, ടി.കെ. കലമോൾ, പ്രില്ലി റാഫേൽ, എസ്. ഗിരീഷ്കുമാർ എന്നീ അധ്യാപകർക്ക് 165 വീതം ഉത്തരക്കടലാസ് നൽകിയെങ്കിലും 35 എണ്ണം വീതം മാത്രമേ മൂല്യനിർണയം നടത്തിയുള്ളൂ. ഉത്തരക്കടലാസ് പരിശോധന ജോലിയുടെ ഭാഗമെന്നനിലയിൽ നിർബന്ധമാണ്. ക്യാമ്പിലെത്തുന്ന അധ്യാപകരുടെ എണ്ണമനുസരിച്ചാണ് ഇവ വിഭജിച്ചുനൽകുക. പ്രതിഫലം ഇല്ലാതെ പരിശോധിക്കേണ്ടുന്ന എണ്ണം മാത്രം നോക്കി ബാക്കി ഇവർ തിരിച്ചേൽപ്പിക്കുകയായിരുന്നു. രണ്ടാം സെമസ്റ്റർ ബിരുദത്തിന്റെ 1500 ഓളം ഉത്തരക്കടലാസുകളാണ് പരിശോധനയ്ക്കായി ബാക്കി കിടക്കുന്നത്. ഇത് പൂർത്തിയായാലേ ഫലം പ്രഖ്യാപിക്കാനാകൂ. കഴിഞ്ഞവർഷവും റഗുലർ ബിരുദം ആറാംസെമസ്റ്റർ ഫലം പ്രഖ്യാപിച്ചപ്പോഴും ഇതേ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചിരുന്നില്ല. ഫല പ്രഖ്യാപനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സർവകലാശാലാ വിദ്യാർഥി യൂണിയൻ പരീക്ഷാഭവന് കത്ത് നൽകിയിരുന്നു. ഈ കത്ത് കൂടി പരിഗണിച്ചാണ് സിൻഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി അധ്യാപകർക്ക് നോട്ടീസയക്കാൻ തീരുമാനിച്ചത്. Content Highlights:Calicut University issues notice to teachersrefused to evaluate answer sheets


from mathrubhumi.latestnews.rssfeed https://ift.tt/2TSVND5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages