ഫിലിപ്പൈന്‍സിൽ സർക്കാർ പരിപാടികളിൽ ശീതളപാനീയത്തിനു പകരം ഇളനീര്‍ നല്‍കണമെന്ന് നിർദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

ഫിലിപ്പൈന്‍സിൽ സർക്കാർ പരിപാടികളിൽ ശീതളപാനീയത്തിനു പകരം ഇളനീര്‍ നല്‍കണമെന്ന് നിർദേശം

മനില: സെമിനാറുകളിലും ചടങ്ങുകളിലും അതിഥികൾക്ക് ശീതളപാനീയങ്ങൾക്കു പകരം ഇളനീർ നൽകണമെന്ന അഭ്യർഥനയുമായി ഫിലിപ്പൈൻ കോക്കനട്ട് അതോറിറ്റി(പി സി എ). ഫിലിപ്പൈൻസിലെ ദേശീയ എജൻസികളോടും പ്രാദേശിക സർക്കാരുകളോടുമാണ് പി സി എയുടെ അഭ്യർഥന. കൊപ്ര വിലയിടിവിനെ തുടർന്ന് ബുദ്ധിമുട്ടുന്ന നാളികേര കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പി സി എയുടെ ഈ നീക്കമെന്ന് news.mb.com.ph റിപ്പോർട്ട് ചെയ്തു. മുപ്പതുലക്ഷത്തിലധികം പേരാണ് ഫിലിപ്പൈൻസിൽ നാളികേര മേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്. ആകെയുള്ള ജനസംഖ്യയിൽ മൂന്നിലൊന്നു പേർ ദിവസവും ഇളനീർ കുടിക്കുകയാണെങ്കിൽ കർഷകർക്ക് അത് വലിയൊരു സഹായമായിരിക്കും- പി സി എ ഈസ്റ്റേൺ വിസയാസ് മാനേജർ ജെഫ്രി ജി ലോസ് റെയെസ് പറഞ്ഞു. നാളികേരമേഖല വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ കൊപ്രയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റു സാധ്യതകൾ കൂടി കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. content highlights:serve coconut juice instead of soft drink requestsphilippine coconut authority


from mathrubhumi.latestnews.rssfeed https://ift.tt/2WjXx53
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages