മാഡ്രിഡ്: വെനസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ തോറ്റതിനു പിന്നാലെ അർജന്റീനയ്ക്ക് തിരിച്ചടിയായി ലയണൽ മെസ്സിയുടെ പരിക്ക്. അടിവയറ്റിലെ പേശിക്ക് പരിക്കേറ്റ മെസ്സി മൊറോക്കോയ്ക്കെതിരേ ചൊവ്വാഴ്ച നടക്കുന്ന സൗഹൃദ മത്സരത്തിൽ കളിക്കില്ല. വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തിൽ മെസ്സി 90 മിനിറ്റും കളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആഫ്രിക്കൻ ടീമിനെതിരായ അടുത്ത മത്സരത്തിൽ മെസ്സി ഉണ്ടാകില്ലെന്ന് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചത്. എന്നാൽ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നോ എത്ര സമയത്തെ വിശ്രമം ആവശ്യമാണെന്നോ തുടങ്ങിയ വിവരങ്ങൾ ഫെഡറേഷൻ പുറത്തുവിട്ടിട്ടില്ല. ഇതാദ്യമായല്ല മെസ്സിയെ അടിവയറ്റിലെ പേശിയിലെ പരിക്ക് വലയ്ക്കുന്നത്. 2016, 2017 വർഷങ്ങളിൽ ഇതേ കാരണത്താൽ മെസ്സിക്ക് അർജന്റീനയുടെ മത്സരങ്ങൾ നഷ്ടമായിരുന്നു. അതേസമയം മെസ്സിയുടെ പരിക്ക് ഏറ്റവും കൂടുതൽ ബാധിക്കുക സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയെയാണ്. ഏപ്രിൽ 11-ന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനെതിരേ ബാഴ്സയ്ക്ക് മത്സരമുണ്ട്. കൂടാതെ മെയ് 25-ന് വലൻസിയയുമായി കോപ്പ ഡെൽ റേ ഫൈനലിനും ബാഴ്സയ്ക്ക് ഇറങ്ങേണ്ടതുണ്ട്. അതേസമയം ഇടത് തുടയിലെ പേശിക്ക് പരിക്കേറ്റ അറ്റ്ലാന്റ യുണൈറ്റഡ് മിഡ്ഫീൽഡർ ഗോൺസാലോ മാർട്ടിനസും അടുത്ത മത്സരത്തിൽ അർജന്റീനയ്ക്കായി കളിക്കില്ല. Content Highlights:messi ruled out of argentina action with groin injury
from mathrubhumi.latestnews.rssfeed https://ift.tt/2TVlx1w
via
IFTTT
No comments:
Post a Comment