ഇംഗ്ലണ്ടിനും ഫ്രാന്‍സിനും തകര്‍പ്പന്‍ തുടക്കം, ക്രിസ്റ്റ്യാനോ വന്നിട്ടും ജയിക്കാതെ പോർച്ചുഗൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

ഇംഗ്ലണ്ടിനും ഫ്രാന്‍സിനും തകര്‍പ്പന്‍ തുടക്കം, ക്രിസ്റ്റ്യാനോ വന്നിട്ടും ജയിക്കാതെ പോർച്ചുഗൽ

ലണ്ടൻ: യൂറോ കപ്പ് 2020ന്റെ യോഗ്യതാ മത്സരത്തിൽ ലോകചാമ്പ്യൻ ഫ്രാൻസിനും ഇംഗ്ലണ്ടിനും തകർപ്പൻ ജയത്തോടെ തുടക്കം. എന്നാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് സമനില വഴങ്ങേണ്ടിവന്നു. ഗ്രൂപ്പ് എയിൽ ഇംഗ്ലണ്ട് ചെക്ക് റിപ്പബ്ലിക്കിനെ മടക്കമില്ലാത്ത അഞ്ച് ഗോളുകൾക്കും ഗ്രൂപ്പ് എച്ചിൽ ഫ്രാൻസ് മോൽഡോവയെ ഒന്നിനെതിരേ നാല് ഗോളിനുമാണ് തകർത്തത്. റഹീം സ്റ്റെർലിങ്ങിന്റെ ഹാട്രിക്കിലാണ് ഇംഗ്ലണ്ട് ചെക്ക് റിപ്പബ്ലിക്കിനെ മുക്കിയത്. 24, 62, 68 മിനിറ്റുകളിലായിരുന്നു സ്റ്റെർലിങ്ങിന്റെ ഗോളുകൾ. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ഹാരി കെയ്ൻ ലക്ഷ്യം കണ്ടു. 84-ാം മിനിറ്റിൽ കാലാസിന്റെ കാലിൽ നിന്നു വീണ സെൽഫ് ഗോളോടെ ഇംഗ്ലണ്ടിന്റെ പട്ടിക പൂർത്തിയായി. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളിൽ മോണ്ടിനെഗ്രോ ബൾഗേറിയയെ സമനിലയിൽ തളച്ചു. സ്കോർ: 1-1. മോൾഡോവയ്ക്കെതിരേ ഫ്രാൻസിനുവേണ്ടി അന്റോണിയോ ഗ്രീസ്മാൻ (24), വരാനെ (27), ജിറൗഡ് (36), എംബാപ്പെ (87) എന്നിവരാണ് ഗോളുകൾ നേടിയത്. 89-ാം മിനിറ്റിൽ ആംബ്രോസാണ്മോൾഡോവയുടെ ആശ്വാസഗോൾ നേടിയത്. ഗ്രൂപ്പ് ബിയിൽ യുക്രെയ്നാണ് പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ചത്. ഒരിടവേളയ്ക്കുശേഷം ക്രിസ്റ്റിയാനോ പോർച്ചുഗൽ നിരയിൽ തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. ലോകകപ്പ് കഴിഞ്ഞ് ആറു മത്സരങ്ങൾ വിട്ടുനിന്ന ക്രിസ്റ്റിയാനോയ്ക്ക് മികച്ച രണ്ട് ഗോളവസരങ്ങൾ ലഭിച്ചെങ്കിലും രണ്ടും യുക്രെയ്ൻ ഗോളി ആൻഡ്രി പ്യാറ്റോവ് രണ്ടും സേവ് ചെയ്തു. പതിനെട്ട് തവണയാണ് പോച്ചുഗൽ ഗോളിലേയ്ക്ക് നിറയൊഴിച്ചത്. ലിത്വാനിയയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് കീഴ്പ്പെടുത്തിയ ലക്സംബർഗാണ് ഗ്രൂപ്പ് ബിയിൽ ഒന്നാമത്. മറ്റ് മത്സരങ്ങളിൽ തുർക്കി അൽബേനിയയെയും ഐസ്ലൻഡ് അൻഡോറയെയും മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ചു. Content Highlights:Euro Cup 2020 Qualifying Soccer England France Portugal


from mathrubhumi.latestnews.rssfeed https://ift.tt/2UbRuCp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages