ഇനി എത്ര കാലം മനുഷ്യന്‍ ഭൂമിയിലുണ്ടാകും എന്ന് ചിന്തിക്കാന്‍ സമയമായിരിക്കുന്നു. ലക്ഷക്കണക്കിനു പേര്‍ ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ അകാലചരമം പ്രാപിക്കുമെന്നാണ് യു.എന്നിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശുദ്ധജലസ്രോതസ്സുകള്‍ മലിനമാക്കുന്നത് സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും ഇത് മനുഷ്യന്റെ അകാലമരണത്തിനു കാരണമാകുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇത് അന്തസ്രാവി ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു അതിലൂടെ സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയുണ്ടാകുകയും കുട്ടികളുടെ നാഡീവികസനത്തെ സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ ഇതിനൊരു സൂചനയാണ്. ഇങ്ങനെ തുടര്‍ന്നാല്‍ ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക തുടങ്ങിയ ഭാഗങ്ങളിലെ വലിയൊരു ശതമാനം ആളുകളും ലോകത്തു നിന്നു തുടച്ചു നീക്കപ്പെട്ടേക്കാം. ഭാവിയില്‍ മനുഷ്യന്‍ നേരിടാന്‍ പോകുന്ന വലിയൊരു വെല്ലുവിളിയാകുമിത്. പ്രകൃതി വിഭവങ്ങളില്‍ മനുഷ്യന്റെ കൈകടത്തല്‍ മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ പരിണിതഫലം ഇങ്ങനെയൊക്കെയായിരിക്കും.
പരിസ്ഥിതി പ്രശ്‌നങ്ങള്‍ കണക്കിലെടുത്തു വിശകലനം ചെയ്യുന്നതിനാല്‍ റിപ്പോര്‍ട്ടിനു വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. 70 ലധികം രാജ്യങ്ങളില്‍ നിന്നുമായി 250 ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്നാണ് 'സിക്‌സ്ത് ഗ്ലോബല്‍ എന്‍വയോണ്‍മെന്റല്‍ ഔട്ട് ലുക്ക്' എന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സാങ്കേതികവിദ്യ, സാമ്പത്തികം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ലോകം പുരോഗതി നേടും. സുസ്ഥിരമായ ഒരു വികസനപാതയിലേക്ക് ഇവയെ കൊണ്ടെത്തിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
from mangalam.com https://ift.tt/2Y1CHco
via IFTTT
No comments:
Post a Comment