തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് നടപ്പാക്കിയില്ല; മുഖ്യമന്ത്രിയുടെ പരസ്യങ്ങള്‍ മാറ്റാന്‍ നിര്‍ദ്ദേശമില്ലെന്ന് കെഎസ്ആര്‍ടിസി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 16, 2019

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് നടപ്പാക്കിയില്ല; മുഖ്യമന്ത്രിയുടെ പരസ്യങ്ങള്‍ മാറ്റാന്‍ നിര്‍ദ്ദേശമില്ലെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഒട്ടിച്ച സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിട്ടും മുഖം തിരിച്ച് കെഎസ്ആര്‍ടിസി. എന്നാല്‍, ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം.

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിവസത്തെ ഭരണനേട്ടങ്ങളെക്കുറിച്ചുള്ള മാറ്റുവാന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചത്. കഴിഞ്ഞമാസം 5000 ബസ്സുകളിലാണ് ഈ പരസ്യം പതിപ്പിച്ചത്. ഇത്തരത്തില്‍ ഒരു മാസത്തെ കരാറിന് ഒരു കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് നല്‍കിയത്.

ഫെബ്രുവരി 12നാണ് ബസ്സുകളില്‍ പരസ്യം നല്‍കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങിയത്. എന്നാല്‍, സ്റ്റിക്കര്‍ 20ന് ശേഷമാണ് പതിപ്പിച്ചത് അതുകൊണ്ട് ഈ മാസം 20 വരെ കാലാവധിയുണ്ടെന്നാണ് കെഎസ്ആര്‍ടിസി വാദം.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടും കെ.എസ്.ആര്‍.ടി.സി ബസുകളിലെ മുഖ്യമന്ത്രിയുടെ ചിത്രം അടങ്ങിയ പരസ്യം നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ ബസുകളില്‍ നിന്ന് സര്‍ക്കാര്‍ പരസ്യം നീക്കം ചെയ്തു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും ആലപ്പുഴ ജില്ലാ കലക്ടറുടെയും ഉത്തരവുണ്ടായിട്ടും കെ.എസ്.ആര്‍.ടി.സി ബസിലെ പരസ്യങ്ങള്‍ നീക്കം ചെയ്യാത്തത് പെരുമാറ്റ ചട്ട ലംഘനമാണെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ പറഞ്ഞു.



from mangalam.com https://ift.tt/2T62NHy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages