കണ്ണൂരില്‍ സുധാകരന്‍ മത്സരിച്ചേക്കുമെന്ന് സൂചന ; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ ആവേശോജ്വല സ്വീകരണം നല്‍കി അണികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

കണ്ണൂരില്‍ സുധാകരന്‍ മത്സരിച്ചേക്കുമെന്ന് സൂചന ; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ ആവേശോജ്വല സ്വീകരണം നല്‍കി അണികള്‍

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇനിയും വരാനിരിക്കെ കണ്ണൂരില്‍ കെ സുധാകരന്‍ മത്സരിച്ചേക്കുമെന്ന് സൂചന. സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാച്ചില്ലെങ്കിലും ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ സുധാകരന് കണ്ണൂരില്‍ നല്‍കിയത് വമ്പന്‍ സ്വീകരണം. കണ്ണൂര്‍ ജില്ലയിലും കാസര്‍കോട് ജില്ലയിലും മലപ്പുറത്തും ചിതറിത്തെറിച്ചുവീണ രക്തസാക്ഷിയുടെ ഓര്‍മകള്‍ നെഞ്ചിലേറ്റാണ് ഐക്യമുന്നണി തെരഞ്ഞടുപ്പിനെ നേരിടുന്നതെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് കെ സുധാകരന്‍ വ്യക്തമാക്കി.

തന്റെ സ്ഥാനാര്‍ത്ഥിത്വം തത്വത്തില്‍ അംഗീകരിച്ചതായി സുധാകരന്‍ വ്യക്തമാക്കി. അക്രമരാഷ്ട്രീയത്തിനും വാഗ്ദാന ലംഘനത്തിനുമെതിരെയുള്ള സമരപോരാട്ടമാണ് മുഖ്യ അജണ്ടയെന്നും പറഞ്ഞു. ഇന്ത്യയില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. കേരളത്തിലും വിഭിന്നമല്ല. രണ്ട് ഫാസിസ്റ്റു ശക്തികള്‍ക്കെതിരായ പോരാട്ടമാണ് ഈ തെരഞ്ഞടുപ്പ്. ഏത് രാഷ്ട്രീയ പ്രതിസന്ധിയെയും മറികടക്കാന്‍ കേരളത്തിലെ യുഡിഎഫ് ശക്തമാണെന്നും ജനകീയ പോരാട്ടത്തിന്റെ സംരക്ഷണത്തിനായി ഒരിക്കല്‍ കൂടി പോരാടുന്നുവെന്നും വിജയം നേടുമെന്നും സുധാകരന്‍ പറഞ്ഞു.

കണ്ണൂരില്‍ കഴിഞ്ഞ തവണത്തേതിന് സമാനമായ പോരാട്ടമാണ് ഇത്തവണയും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സുധാകരന് നേരിടേണ്ടി വരിക സിപിഎമ്മിന്റെ പികെ ശ്രീമതിയെ തന്നെയാണ്. കഴിഞ്ഞ തവണ കടുത്ത മത്സരത്തിനൊടുവില്‍ കേവലം 6,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പി.കെ. ശ്രമതി ജയിച്ചത്. 2009 ല്‍ ഇതേ മണ്ഡലത്തില്‍ സുധാകരന്‍ മികച്ച വിജയം നേടിയിരുന്നു.



from mangalam.com https://ift.tt/2VUKxmg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages