പൊള്ളാച്ചിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടിവന്ന പീഡനം ഏവരെയും ഞെട്ടിക്കുന്നതാണ്. കോളേജ് വിദ്യാര്‍ത്ഥിനിയുമായി തിരുനാവക്കരശ് എന്ന യുവാവ് സൗഹൃദത്തിലാകുന്നു. പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. ഒരുദിവസം സംസാരിക്കാനെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ തിരുനാവക്കരശ് കാറിലേക്ക് ക്ഷണിച്ചു.വിസമ്മതിച്ച വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ച് കയറ്റി. പിന്നീട് പോകും വഴി മറ്റ് മൂന്ന് പേര്‍ കൂടി കാറില്‍ കയറി. നാല്‌പേരും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ബലാത്സംഗംചെയ്തു. ബലാത്സംഗ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ശേഷം വഴിയില്‍ വിദ്യാര്‍ത്ഥിനിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
വിദ്യാര്‍ത്ഥിനി സംഭവം സഹോദരനെ അറിയിക്കുകയും സഹോദരന്‍ പോലീസില്‍ പരാതിനല്‍കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പീഡനസംഘത്തിലുണ്ടായിരുന്ന ശബരിരാജന്‍ എന്ന റിഷ്വന്ത്, സതീഷ്, വസന്തകുമാര്‍ എന്നിവരെ പോലീസ് പിടികൂടി. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാസങ്ങള്‍ക്ക് ശേഷം തിരുനാവക്കരശിനെയും പോലീസ് പിടികൂടി. ഇയാളുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ച പോലീസ് ഞെട്ടി. നൂറ് കണക്കിന് യുവതികളെ അതിക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഫോണില്‍ഉണ്ടായിരുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച വിഷയവുമ പൊള്ളാച്ചി കേസാണ്. പ്രതികള്‍ ഏഴ് വര്‍ഷത്തിനിടെ നൂറ് കണക്കിന് വിദ്യാര്‍ത്ഥിനികളെയാണ് പീഡിപ്പിച്ചത്. പീഡന ദൃശ്യം പകര്‍ത്തി പിന്നീട് ഭീഷണിപ്പെടുത്തുകയും പ്രതികളുടെ രീതിയാണ്. പ്രതികള്‍ക്കെതിരെ ഗുണ്ട ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. പ്രതികള്‍ പുറത്തിറങ്ങിയാല്‍ രാജ്യം തന്നെ വിട്ടുപോകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്. ഇരുപത് വയസിന് അടുത്ത് മാത്രം പ്രായമുള്ളവരാണ് അറസ്റ്റിലായ നാല് പ്രതികളും.
പിടിയിലായവരില്‍ ചിലര്‍ ഉന്നതചരുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. സിബിസിഐഡിയാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. എഐഎഡിഎംകെ മന്ത്രി എസ്പിവേലുമണി, എംഎല്‍എ എന്‍ ജയരാമന്‍ എന്നിവരുടെ മക്കള്‍ക്ക് പ്രതികളുമായി ബന്ധം ഉണ്ടെന്നാണ് ഡിഎംകെയുടെ ആരോപണം.
അതേസമയം തങ്ങളുടെ വലയില്‍ വീഴുന്ന യുവതികളെ പലതരത്തിലുള്ള മാനസിക ശാരീരിക പീഡനങ്ങള്‍ക്കാണ് പ്രതികള്‍ ഇരയാക്കിയിരുന്നത്. പീഡന ദൃശ്യങ്ങള്‍ കാട്ടി ബ്ലാക്ക്‌മെയിലും ചെയ്തിരുന്നു. ഇതുവഴി സാമ്പത്തിക നേട്ടവും പ്രതികള്‍ ഉണ്ടാക്കി. സോഷ്യല്‍ മീഡിയകള്‍ വഴിയാണ് പെണ്‍കുട്ടികളുമായി പ്രതികള്‍ സൗഹൃദം സ്ഥാപിക്കുന്നത്. തുടര്‍ന്ന് സൗഹൃദത്തിലൂടെ രഹസ്യ കേന്ദ്രത്തിലേക്ക് പെണ്‍കുട്ടികളെ എത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കും. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പിന്നീട് ഇരകളെ ഭീഷണിപ്പെടുത്തും.
നാണക്കേടും ഭീഷണിയും ഭയന്ന് വിദ്യാര്‍ത്ഥിനികള്‍ പോലീസില്‍ പരാതി നല്‍കില്ല. മൊബൈല്‍ ദൃശ്യങ്ങളിലെ ചില പെണ്‍കുട്ടികളെ പോലീസ് സമീപിച്ചെങ്കിലും തങ്ങള്‍ക്ക് പരാതിയില്ലെന്നായിരുന്നു ഇവരുടെ മറുപടി. പ്രതികള്‍ പെണ്‍വാണിഭ സംഘങ്ങളുടെ ഭാഗമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
from mangalam.com https://ift.tt/2u4Qwck
via IFTTT
No comments:
Post a Comment