ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവ്; പ്രധാന കണ്ണി കൊല്ലത്തുള്ള ഡോക്ടര്‍; രണ്ടിടത്ത് ഒരേ സമയം റെയ്ഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 4, 2019

ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവ്; പ്രധാന കണ്ണി കൊല്ലത്തുള്ള ഡോക്ടര്‍; രണ്ടിടത്ത് ഒരേ സമയം റെയ്ഡ്

കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ വഴിത്തിരിവ്. വെടിവെയ്പിനായി പ്രാദേശിക സഹായം ഒരുക്കിയ ശൃംഖലയിലെ പ്രധാന കണ്ണിയെ തിരിച്ചറിഞ്ഞു. ഇയാളുടെ വീടടക്കം രണ്ട് കേന്ദ്രങ്ങള്‍ ക്രൈംബ്രാഞ്ച് റെയ്ഡ് ചെയ്തു. ഉടന്‍തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. വെടിവയ്പിന് പിന്നിലുള്ള മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരരിയുടെ സംഘം രണ്ട് മാസം മുമ്പാണ് പനമ്പള്ളി നഗറിലുള്ള നടി ലീനമരിയ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ ആക്രമിച്ചത്.

ഡിസംബര്‍ 15നായിരുന്നു വെടിവയ്പ് ഉണ്ടായത്. എന്നാല്‍ ഇതിന് മുമ്പേ തന്നെ ലീന മരിയ പോളിന് ഭീഷണിയുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് അറിഞ്ഞിരുന്നു. ഇവരുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ട കൊല്ലത്തുള്ള ഡോക്ടറാണ് വിവരം നല്‍കിയത്. മാത്രമല്ല രവി പൂജാരി 25 കോടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൊടുത്തില്ലെങ്കില്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇയാള്‍ രഹസ്യ വിവരം നല്‍കി. സംശയത്തിന്റെ ആദ്യ കാര്യം ഇതായിരുന്നു.

വെടിവയ്പിനെക്കുറിച്ച് മുന്‍കൂര്‍ വിവരം അറിയാന്‍ ഇടയായത് എങ്ങനെയെന്ന് വിളിച്ചുവരുത്തി മൊഴിയെടുത്തെങ്കിലും തൃപ്തികരമായ മറുപടി ഉണ്ടായില്ല. ഇതോടെ ഡോക്ടര്‍ നിരീക്ഷണത്തിലായിരുന്നു. കൊച്ചിയിലും പെരുമ്പാവൂരിലുമുള്ള ചില ഗുണ്ടാ സംഘങ്ങളുമായി ഡോക്ടര്‍ക്ക് ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ഡോക്ടറെ വീണ്ടും വിളിപ്പിച്ചു. എന്നാല്‍ പിന്നീട് ഡോക്ടര്‍ പോലീസിന് പിടികൊടുക്കാതെ ഒളിച്ചുകളിക്കുകയായിരുന്നു. ഇതോടെ പുതിയതായി അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം വീടുകള്‍ റെയ്ഡ് ചെയ്യുകയും തെളിവുകള്‍ ശേഖരിക്കാനും തുടങ്ങി.

കൊല്ലം അഞ്ചലിലുള്ള ഡോക്ടറുടെ സ്വന്തം വീട്ടിലും കാഞ്ഞങ്ങാടുള്ള ഭാര്യയുടെ വീട്ടിലും വെള്ളിയാഴ്ച ഒരേ സമയമാണ് പരിശോധന നടന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടിലെത്തിയ ഡോക്ടര്‍ പാസ്‌പോര്‍ട്ട് എടുത്ത് പോയി. ഇതോടെ ഡോക്ടര്‍ പുറത്തേക്ക് കടക്കാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. മലയാളത്തില്‍ ചില ചിത്രങ്ങളും ഡോക്ടര്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ലീന മരിയ പോളുമായി പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ ചെക്ക് കേസും വാഹനപണയങ്ങളുമായി കാര്യമായ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് വ്യക്തമായതിനാല്‍ ആ നിലയ്ക്കാണ് അന്വേഷണം.



from mangalam.com https://ift.tt/2XA3QCZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages