കാര്‍ഷിക വായ്പ: ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദേശം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 4, 2019

കാര്‍ഷിക വായ്പ: ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദേശം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം

തിരുവനന്തപുരം: പ്രളയശേഷം സര്‍ക്കാരും ബാങ്കേഴ്‌സ് സമിതിയും നല്‍കിയ ഉറപ്പുകള്‍ കാറ്റില്‍പറത്തി കാര്‍ഷിക വായ്പയില്‍ ജപ്തി നടപടിയുമായി സഹകരണ ബാങ്കുകള്‍ മുന്നോട്ടുപോകുന്നതിനെതിരെ സര്‍ക്കാര്‍. കാര്‍ഷിക വായ്പകളിലെ ജപ്തി നടപടി നിര്‍ത്തിവയ്ക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കാര്‍ഷിക വായ്പകളില്‍ ആശ്വാസം ആവശ്യപ്പെട്ട് നബാര്‍ഡുമായും റിസര്‍വ് ബാങ്കുമായും സഹകരണമന്ത്രിയും ചീഫ് സെക്രട്ടറിയും ചര്‍ച്ച നടത്തും. ദുരിതത്തിലായ കര്‍ഷകര്‍ക്ക് ആശ്വാസം ഉറപ്പാക്കും. എന്നാല്‍ ിതിന്റെ മറവില്‍ വന്‍കിട വായ്പ എടുത്തവര്‍ നേട്ടമുണ്ടാക്കാമെന്ന് കരുതേണ്ടെന്നും കടകംപള്ളി വ്യക്തമാക്കി.

പ്രളയത്തില്‍ സര്‍വ്വതും തകര്‍ന്ന കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് എത്തിയത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. രണ്ടു മാസത്തിനുള്ളില്‍ ഇടുക്കിയില്‍ എട്ടും തൃശൂരില്‍ ഒരു കര്‍ഷകനും ആത്മഹത്യ ചെയ്തിരുന്നു. സഹകരണ ബാങ്കുകളില്‍ നിന്നായി പതിനയ്യായിരത്തോളം കര്‍ഷകര്‍ക്കാണ് ജപ്തി നോട്ടീസ് ലഭിച്ചിരുന്നത്.

അതേസമയം, കാര്‍ഷിക മേഖലയിലെ പുതിയ പ്രതിസന്ധ പരിശോധിക്കുന്നതിനായി നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. മറ്റന്നാള്‍ ബാങ്കേഴ്‌സ് സമിതി യോഗവും വിളിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2SJzvyp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages